Posted On
date_range Updated On
date_range അനായാസം സിന്ധു; ഇനി പ്രീ ക്വാർട്ടറിൽ കാണാം
പാരിസ്: വനിതാ ബാഡ്മിന്റണ് സിംഗിൾസിൽ തുടർച്ചയായി രണ്ടാം വിജയം നേടി ഒളിമ്പിക്സ് പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ച് പി.വി. സിന്ധു. എസ്തോണിയൻ താരം ക്രിസ്റ്റിൻ കുബയെയാണ് സിന്ധു തകർത്തത്. 21-5, 21-10 എന്നീ സ്കോറിൽ വളരെ അനായാസമായാണ് സിന്ധു ക്രിസ്റ്റിനെ തകർത്തത്. ആദ്യ മത്സരത്തിൽ മാലിദ്യീപിന്‍റെ എഫ്.എൻ. അബ്ദുൽ റസാഖിനെയും സിന്ധു തകർത്തിരുന്നു. 21-9, 21-9 എന്നീ സ്കോറിനായിരുന്നു സിന്ധു ആദ്യ റൗണ്ടിൽ വിജയച്ചിത്. മത്സരം വിജയിച്ചതോടെ ക്വാർട്ടർ പ്രവേശനം സജീവമാക്കിയിരിക്കുകയാണ് സിന്ധു. വെറും 32 മിനിറ്റ് മാത്രമേ മത്സരം നീണ്ടുനിന്നുള്ളൂ. രണ്ട് ഒളിമ്പിക്സ് മെഡൽ നേടിയിട്ടുള്ള സിന്ധുവിൽ ഒരുപാട് പ്രതീക്ഷ ഇന്ത്യക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.