Posted On
date_range Updated On
date_range ‘ഇരട്ട മധുരം’; മനു ഭാകറിന് ഡൽഹിയിൽ വമ്പൻ സ്വീകരണം
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ട് മെഡൽ സ്വന്തമാക്കിയ ഷൂട്ടിങ് താരം മനു ഭാകറിന് ഡൽഹി വിമാനത്താവളത്തിൽ വമ്പൻ സ്വീകരണം. കുടുംബത്തോടൊപ്പം നൂറോളം ആളുകളാണ് താരത്തെ കാണാനെത്തിയത്. ഇന്ന് രാവിലെയാണ് മനു ഭാക്കർ ഡൽഹിയിലെത്തിയത്. കോച്ച് ജസ്പാൽ റാണക്കൊപ്പമാണ് മനു നാട്ടിലേക്കെത്തിയത്.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിലും അതേ ദൂരത്തിൽ തന്നെ ഷൂട്ടിങ് മിക്സ്ഡ് ഇവന്റിലും മനു വെങ്കലം കരസ്ഥമാക്കി. രണ്ടാം മെഡൽ നേട്ടത്തിൽ മനുവിനൊപ്പം സരബ്ജോത് സിങ്ങുമുണ്ടായിരുന്നു. താരത്തിന് മുമ്പ് ഇന്ത്യക്കായി ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ സ്വന്തമാക്കിയത് 1900ത്തിൽ ബ്രിട്ടീഷ് ഇന്ത്യനായിരുന്ന നോർമൻ പ്രിറ്റ്ചാർഡ് മാത്രമാണ്. ഇന്ത്യക്കായി ഒരു ഒളിമ്പികിസിൽ രണ്ട് മെഡൽ സ്വന്തമാക്കുന്ന ആദ്യ വനിത കൂടിയാണ് മനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.