Posted On
date_range Updated On
date_range വീണ്ടും മനു ഭാകർ, ഇത്തവണ കൂടെ സരബ്ജോത് സിങ്ങും; ഇന്ത്യക്ക് രണ്ടാം മെഡൽ
പാരിസ്: പാരിസ് ഒളിമ്പിക്സിൽ രണ്ടാം മെഡൽ സ്വന്തമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ പിസ്റ്റൾ ടീം ഷൂട്ടിങ് റേഞ്ചിലാണ് ഇന്ത്യ വെങ്കലം നേടിയത്. ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യയുടെ മനു ഭാകർ- സരബ്ജോത് സിങ് സഖ്യം മെഡൽ സ്വന്തമാക്കിയത്.
സ്വതന്ത്ര ഇന്ത്യയിൽ ഒരു ഒളിമ്പിക് എഡിഷനിൽ രണ്ട് മെഡൽ സ്വന്തമാക്കുന്ന താരമായി മാറിയിക്കുകയാണ് മനു ഭാകർ. നേരത്തെ പത്ത് മീറ്റർ വനിതാ എയർ റൈഫിളിലും മനു ഭാകർ വെങ്കലം നേടിയിരുന്നു. അഞ്ച് സീരീസ് കഴിഞ്ഞപ്പോൾ ഇന്ത്യ 8-1ന് മുന്നിലായിരുന്നു. പിന്നീട് ദക്ഷിണ കൊറിയ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇന്ത്യ ലക്ഷ്യത്തിലേക്ക് കൃത്യമായി ഉന്നംപിടിക്കുകയായിരുന്നു. ഒടുവിൽ 10-6 എന്ന സ്കോറിനാണ് വിജയമെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.