Posted On
date_range Updated On
date_range അമ്പെയ്ത് തുടങ്ങാൻ ഇന്ത്യ
പാരിസ്: ഒളിമ്പിക്സിൽ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. അമ്പെയ്ത്ത് വ്യക്തിഗത റാങ്കിങ് റൗണ്ടോടെയാണ് തുടക്കം. ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യക്ക് ഇതുവരെ അമ്പെയ്ത്തിൽ മെഡൽ നേടാനായിട്ടില്ല. പ്രധാന റൗണ്ട് മത്സരങ്ങൾ ജൂലൈ 28 മുതൽ ആഗസ്റ്റ് നാലുവരെ നടക്കും. റീകർവ് ഇനങ്ങളിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. ദീപിക കുമാരി, ഭജൻ കൗർ, അങ്കിത ഭഗത് എന്നീ വനിതകളും ധീരജ് ബൊമ്മദേവര, തരുൺദീപ്, പ്രവീൺ ജാധവ് എന്നീ പുരുഷ താരങ്ങളും രാജ്യത്തെ പ്രതിനിധീകരിക്കും. 53 രാജ്യങ്ങളിൽ നിന്നായി ആകെ 128 താരങ്ങളാണ് യോഗ്യത റൗണ്ടിനിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.