Posted On
date_range Updated On
date_range നേഷൻസ് ലീഗ്: സ്പെയിനിന് ജയം; പോർചുഗൽ തോറ്റു
മലാഗ: യുവേഫ നേഷൻസ് ലീഗിൽ സ്പെയിൻ ചെക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപിച്ചു. 24ാം മിനിറ്റിൽ കാർലോസ് സോളെറാണ് ലീഡ് പിടിച്ചത്. പകരക്കാരനായിറങ്ങിയ പാബ്ലോ സറാബിയ 75ാം മിനിറ്റിൽ ഇരട്ടിയാക്കി. ജയത്തോടെ ഗ്രൂപ് എ2ൽ ഒന്നാമതാണ് സ്പെയിൻ.
കളിയുടെ ആദ്യ മിനിറ്റിൽത്തന്നെ ഹാരിസ് സഫിറോവിക് നേടിയ ഗോളിൽ സ്വിറ്റ്സർലൻഡ് 1-0ത്തിന് മുൻ ചാമ്പ്യന്മാരായ പോർചുഗലിനെയും തോൽപിച്ചു. ഹെർലിങ് ഹാലൻഡിന്റെ ഇരട്ട ഗോൾ മികവിൽ നോർവേ 3-2ന് സ്വീഡനെതിരെ വിജയം ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.