ഫുട്ബാൾ താരം ഉസ്മാന ഡെംബെലെ കരാർ പുതുക്കിയില്ലെങ്കിൽ കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്ന് ബാഴ്സലോണ കോച്ച് സാവി ഹെർണാണ്ടസ്. താരം ഇനിയും കരാർ പുതുക്കിയില്ലെങ്കിൽ ഈ മാസത്തെ ട്രാൻസ്ഫറിൽ ബാഴസ അദ്ദേഹത്തെ കൈവിടുമെന്നും കോച്ച് പറഞ്ഞു.
2015 ൽ ഫ്രഞ്ച് ക്ലബ്ബിൽ തെൻറ കരിയറിന് തുടക്കം കുറിച്ച ഡെംബെലെ 2017 ലാണ് 120 മില്യൺ ഡോളറിന് വിലയേറിയ താരമായി ബാഴ്സയിലേക്കെത്തിയത്. ഇദ്ദേഹവുമായുള്ള കരാർ കഴിഞ്ഞ ജൂണിൽ അവസാനിച്ചതാണ്.
താരത്തിന്റെ കരാർ അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിൽ ബാഴ്സലോണ ആവശ്യം ഉന്നയിച്ച് താരത്തിന് താക്കീത് നൽകിയിരുന്നു. എന്നാൽ താരത്തിന്‍റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.
'ഒന്നുകികിൽ താരം കരാർ പുതുക്കണം, അല്ലെങ്കിൽ ടീം വിട്ടു പോവണം. മറ്റൊന്നും ചെയ്യാനില്ല' -സാവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിരവധി മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്ന ഡെംബെലെ തുടർച്ചയായി പരിക്കുകൾക്കും ശസ്ത്രക്രിയക്കും വിധേയനായിരുന്നു.
ലാലിഗയിൽ ബാഴ്‌സലോണ നിലവിൽ ആറാം സ്ഥാനത്താണ്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കോപ്പ ഡെൽ റേയുടെ അവസാന 16-ൽ ബാഴ്സലോണ അത്‌ലറ്റിക് ബിൽബാവോയിൽ കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.