Posted On
date_range Updated On
date_range പീഡനക്കേസിൽ കുടുങ്ങി ഗിഗ്സ്; അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ലണ്ടൻ: യുവതിയുടെ പരാതിയിൽ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ഇതിഹാസവും നിലവിൽ വെയ്ൽസ് ദേശീയ ഫുട്ബാൾ ടീം കോച്ചുമായ റ്യാൻ ഗിഗ്സിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. നേഷൻസ് ലീഗ് മത്സരത്തിനുള്ള ടീം പ്രഖ്യാപനത്തിെൻറ ഒരുക്കത്തിനിടെയായിരുന്നു തിങ്കളാഴ്ച രാത്രിയിൽ ഗിഗ്സിനെ മാഞ്ചസ്റ്റർ പൊലീസ് അറസ്റ്റ് ചെയ്തത്.
ശാരീരികമായി ഉപദ്രവിച്ചു, പീഡിപ്പിച്ചു തുടങ്ങിയ പരാതികളാണ് യുവതി ഗിഗ്സിനെതിരെ ഉന്നയിച്ചത്. അന്വേഷണത്തിനായി വിളിച്ചുവരുത്തിയ ഗിഗ്സിനെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.
അടുത്ത മൂന്നു മത്സരങ്ങളിൽനിന്ന് ഗിഗ്സിനെ മാറ്റിനിർത്തിയതായി വെയ്ൽസ് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ആരോപണങ്ങൾ നിഷേധിച്ച ഗിഗ്സ്, അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.