Posted On
date_range Updated On
date_range യുവേഫ നേഷൻസ് ലീഗ്: ഫ്രാൻസിനെ കുരുക്കി ക്രൊയേഷ്യ
സ് പ്ലിറ്റ് (ക്രൊയേഷ്യ): യുവേഫ നേഷൻസ് ലീഗിൽ നിലവിലെ ജേതാക്കളായ ഫ്രാൻസിനെ ക്രൊയേഷ്യ സമനിലയിൽ തളച്ചു. 1-1നാണ് മത്സരം അവസാനിച്ചത്. 52ാം മിനിറ്റിൽ അഡ്രിയാൻ റാബിയറ്റിലൂടെ ഫ്രഞ്ച് ടീം ലീഡ് പിടിച്ചെങ്കിലും 83ാം മിനിറ്റിൽ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ആന്ദ്രെയ് ക്രമാറിക് സമനിലയിലാക്കി.
ആദ്യ മത്സരത്തിൽ ഡെന്മാർക്കിനോട് ഫ്രാൻസ് തോറ്റിരുന്നു. പരിക്കേറ്റ കീലിയൻ എം ബാപ്പെ, കരീം ബെൻസേമ എന്നീ സൂപ്പർ താരങ്ങളില്ലാതെയാണ് ഫ്രാൻസ് ക്രൊയേഷ്യക്കെതിരെ ഇറങ്ങിയത്. ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി ഡെന്മാർക്ക് രണ്ടാം ജയം ആഘോഷിച്ചു.
കസാഖ്സ്താൻ 1-0ത്തിന് സ്ലോവാക്യയെയും തോൽപിച്ചു. ഐസ് ലൻഡ്-അൽബേനിയ (1-1), ബെലറൂസ്-അസർബൈജാൻ (0-0), അൻഡോറ-മോൽദോവ (0-0) മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.