ഫുട്​ബാൾ കളിക്കിടെ കൂട്ടിയിടിച്ച്​ 20കാരൻ ഗോൾകീപ്പർക്ക്​ ദാരുണാന്ത്യം

ജക്കാർത്ത: എതിർ ടീമിലെ കളിക്കാരനുമായി കൂട്ടിയിടിച്ച്​ ഗോൾകീപ്പർക്ക്​ ദാരുണാന്ത്യം. ഇന്തോനേഷ്യൻ ക്ലബായ ടോർണാഡോയുടെ താരമായ തൗഫീഖ്​ റാംസേയാണ്​ മരിച്ചത്​. ഇന്തോനേഷ്യയിലെ മൂന്നാംനിര ക്ലബായ വാഗാനക്കെതിരായ മത്സരത്തിനിടെയായിരുന്നു അപകടം.

പന്ത്​ തടുക്കാനുള്ള ശ്രമത്തി​നിടെ എതിർടീമിലെ കളിക്കാരനുമായി തൗഫീഖ് കൂട്ടിയിടിക്കുകയായിരുന്നു. ബോധം നഷ്ടമായ കളിക്കാരനെ ഉടൻ തന്നെ മെഡിക്കൽ സ്റ്റാഫെത്തി സ്​ട്രക്​ചറിൽ ഗ്രൗണ്ടിന്​ പുറത്തേക്ക്​ കൊണ്ടു പോയി. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട്​ അദ്ദേഹത്തെ ശസ്ത്രക്രിയക്ക്​ വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൗഫീഖിന്‍റെ മരണവാർത്ത ക്ലബ്​ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തൗഫീഖിന്‍റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടേയും ദുഃഖത്തിൽ പങ്കുചേരുകയാണെന്നും ക്ലബ്​ അറിയിച്ചു. എന്നാൽ, കളിക്കാരനുമായി കൂട്ടിയിടിച്ചതാണോ​ തൗഫീഖിന്‍റെ മരണത്തിലേക്ക്​ നയിച്ചതെന്നത്​ സംബന്ധിച്ച്​ ക്ലബ്​ സ്ഥിരീകരണമെന്നും നൽകിയിട്ടില്ല.

Tags:    
News Summary - The 20-year-old goalkeeper had a miserable end after colliding with an opposing player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.