ദോഹ: ലോകകപ്പിെൻറ രണ്ടാം റൗണ്ടിലേക്ക് ഇതിനകം യോഗ്യത നേടിക്കഴിഞ്ഞ ഫ്രാൻസ്, ഇന്ന് നടക്കുന്ന തുനീഷ്യക്കെതിരായ മൂന്നാം മത്സരത്തിൽ പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകുമെന്ന് സൂചന. അതേസമയം, തുനീഷ്യക്കെതിരായ മത്സരത്തെ നിസ്സാരമാക്കി തള്ളിക്കളാനില്ലെന്നും ലോകകപ്പിെൻറ ആവേശത്തോടെ തന്നെ സമീപിക്കുമെന്നും പരിശീലകൻ ദിദിയർ ദെഷാംപ്സ് പറഞ്ഞു.
ആസ്േത്രലിയക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകൾക്കും ഡെന്മാർക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും പരാജയപ്പെടുത്തിയാണ് ഫ്രഞ്ച്പട അവസാന 16ലേക്ക് ടിക്കറ്റുറപ്പിച്ചത്. ലോകകപ്പിൽ ആദ്യ രണ്ട് കളികൾ ജയിച്ച് പ്രീക്വാർട്ടറിലെത്തിയ ആദ്യ ടീമും ഫ്രാൻസ് തന്നെയായിരുന്നു. ഗ്രൂപ്പിൽ ഇന്ന് ഒരേ സമയം നടക്കുന്ന മത്സരങ്ങളിലെ ഫലങ്ങളിൽ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഫ്രഞ്ച് പടയെ ഗ്രൂപ്പ് ജേതാക്കളാക്കുന്നതിൽ നിന്ന് തടയുകയുള്ളൂ.
മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെങ്കിലും തുനീഷ്യക്കെതിരെ കളിക്കുന്ന ടീം മികച്ച ഫലം ലഭിക്കാൻ തന്നെയാകും കളത്തിലിറങ്ങുകയെന്ന് ദെഷാംപ്സ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഡെന്മാർക്കിനെതിരായ ആദ്യ ഇലവനിൽ പകുതിയോളം പേരെ മാറ്റുമെന്ന് സൂചന നൽകിയ പരിശീലകൻ, ബാറിന് കീഴിൽ ലോറിസിന് പകരക്കാരനായി സ്റ്റീവ് മൻഡൻഡയെയും മുന്നേറ്റത്തിൽ ഡെംബലക്ക് പകരം കിംങ്സ്ലി കോമാനെയും ഇറക്കാൻ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു.
റഷ്യയിൽ നിർത്തിയേടത്ത് നിന്നും തുടങ്ങി മൂന്ന് ഗോളുകൾ നേടിയ എംബാപ്പെയെക്കുറിച്ച ചോദ്യത്തിന്, ശാരീരികമായി അവൻ മികച്ച നിൽക്കുന്നുവെന്ന് ദെഷാംപ്സ് മറുപടി പറഞ്ഞു.
അവൻ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ, നിങ്ങൾക്കവനെ അറിയില്ല, എനിക്കറിയാം. അയാൾക്ക് അത്തരത്തിലുള്ള ഒരു ഈഗോയുമില്ല. എംബാപ്പെ ഒരു കൂട്ടായ െപ്രാജക്ടിെൻറ ഭാഗം മാത്രമാണ്. തീർച്ചയായും അവനൊരു നിർണായക ഘടകമായതിനാൽ ആരാധക ശ്രദ്ധനേടുന്നു.
പൊതുവായി പറഞ്ഞാൽ, എല്ലാ കളിക്കാരും ആദ്യ ഇലവനിലും തുടർന്നും കളിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ എല്ലാവർക്കും ആരംഭിക്കാൻ കഴിയില്ല -പരിശീലകനായും കളിക്കാരനായും ഫ്രാൻസിന് കിരീടം നേടിക്കൊടുത്ത ദെഷാംപ്സ് വിശദീകരിച്ചു.
തുനീഷ്യക്കെതിരെ കടുപ്പമേറിയ മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും ഫലങ്ങളോടെയാണ് ആവേശം വരുന്നതെന്നും ബ്രസീലിനെയും പോർച്ചുഗലിനെയും ഞങ്ങൾ മറികടന്നിട്ടുണ്ടെന്നത് ചെറിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും വിശ്രമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.