നന്നായി കളിച്ചു; ഖത്തർ ഫുട്ബാൾ മുന്നോട്ട് -കോച്ച് സാഞ്ചസ്

േദാഹ: ഗ്രൂപ്പ് റൗണ്ടിൽ പുറത്തായെങ്കിലും ഖത്തറിൻെർ ഫുട്ബാൾ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്ന് കോച്ച് ഫെലിക്സ് സാഞ്ചസ് . ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയുമായാണ് ഖത്തർ ബൂട്ടുകെട്ടുന്നത്. എന്നെയോ മറ്റാരെയെങ്കിലോ ആശ്രയിച്ച് ഗൾഫ് കപ്പായാലും ഏഷ്യൻ കപ്പായും വരാനിരിക്കുന്ന ടൂർണമെൻറുകളിൽ ശക്തമായ ടീമിനെ വിന്യസിക്കാനുള്ള പദ്ധതികളിൽ ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രവർത്തിക്കുമെന്നും സാഞ്ചസ് കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ നെതർലാൻഡ്സിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെതർലാൻഡ്സിനെതിരായ അന്നാബികളുടെ പ്രകടനത്തിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തിയ സാഞ്ചസ്, ലോകത്തിലെ മുൻനിര ടീമുകളിലൊന്നിനെതിരായ മത്സരമായിരുന്നു അതെന്നും ഞങ്ങൾ കുറച്ച് സമയത്തേക്ക് ഉയർന്ന തലത്തിൽ പ്രകടനം കാഴ്ച വെച്ചതായും ചൂണ്ടിക്കാട്ടി.

ഇവിടെ നിന്ന് അവസാന 16ലേക്കോ ക്വാർട്ടറിലേക്കോ കടക്കുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങൾ ചെയ്യാൻ ആഗ്രഹിച്ചത്, നന്നായി മത്സരിക്കുകയും ലോകകപ്പിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് കാണുകയും ചെയ്യുകയെന്നതായിരുന്നു. അത് ഞങ്ങൾ നന്നായി ചെയ്തു. സെനഗലിലും എക്വഡോറിനുമെതിരെ രണ്ട് നല്ല മത്സരങ്ങൾ ഞങ്ങൾ കളിച്ചു. രണ്ടും കടുത്ത എതിരാളികളായിരുന്നു. ലക്ഷ്യങ്ങൾ യാഥാർത്ഥ്യമായിരുന്നു. ഇപ്പോൾ സ്വന്തം വിലയിരുത്തലുകൾ നടത്തും. അതാണ് പ്രധാനം.

ടീമിനൊപ്പമുള്ള ഭാവി സംബന്ധിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞ സാഞ്ചസ്, എെൻറ ശ്രദ്ധ മുഴുവനും ഈ ടൂർണമെൻറിലായിരുന്നുവെന്നും ആരാധകരുടെയും മാനേജ്മെൻറിെൻറയും പിന്തുണക്ക് നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി. അവരുടെ പിന്തുണ ഞങ്ങൾ വളരെയധികം വിലമതിക്കുന്നുണ്ട്. സ്വന്തം നാട്ടിൽ ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ കളിക്കുകയെന്നത് വലിയ നേട്ടമാണ്. ഞങ്ങളുടെ പിന്നിൽ ഞങ്ങൾക്ക് വേണ്ടി അവരെ കാണുന്നത് സംതൃപ്തി നൽകുന്നതാണ് -സാഞ്ചസ് പറഞ്ഞു.  

Tags:    
News Summary - Well played; Qatar football will move forward -Coach Sanchez

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.