'ഞങ്ങൾ കൂടുതൽ കരുത്തോടെ തിരിച്ചുവരും, ഈ സംഘം ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല'; ആരാധകർക്ക് കരുത്ത് പകർന്ന് മെസ്സി

സൗദി അറേബ്യയോ​ടേറ്റ അപ്രതീക്ഷിത തോൽ‌വിയിൽ നിരാശരായ ആരാധക​ർക്ക് കരുത്തു പകർന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ഞങ്ങൾ കൂടുതൽ കരുത്തോടെ തിരികെവരുമെന്നും ആരാധകർ ഞങ്ങളിൽ വിശ്വാസമർപ്പിക്കണമെന്നും ഈ സംഘം ഒരിക്കലും നിങ്ങളെ നിരാശരാക്കില്ലെന്നും മെസ്സി ട്വിറ്ററിൽ കുറിച്ചു.

എല്ലാ പ്രതീക്ഷകളും കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ലോകകപ്പിലെ ഫേവറിറ്റുകളിൽ ഉൾപ്പെടുന്ന മെസ്സിപ്പടയെ സൗദി അട്ടിമറിച്ചത്. തുടർച്ചയായ 36 കളികളിൽ തോൽവിയറിയാതെ റെക്കോഡിട്ട പകിട്ടുമായെത്തിയ അർജന്റീനയുടെ പതനം ആരാധകർക്ക് വിശ്വസിക്കാവുന്നതിൽ അപ്പുറമായിരുന്നു. ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിട്ടുനിന്ന അവരെ രണ്ടാം പകുതിയിൽ സൗദി വരിഞ്ഞു മുറുക്കുകയായിരുന്നു. അടിച്ച മൂന്ന് ഗോളുകൾ ഓഫ്സൈഡ് കെണിയിൽ കുടുങ്ങിയതും അർജന്റീനക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ 48ാം മിനിറ്റിലാണ് അർജന്റീനയെ ഞെട്ടിച്ച് സൗദി താരം സാലിഹ് അൽ ശെഹ്‍രി അർജന്റീന വലയിൽ ആദ്യമായി പന്തെത്തിച്ചത്. 53ാം മിനിറ്റിൽ സലിം അൽ ദൗസരി രണ്ടാം ഗോളും അടിച്ചു. തുടർന്ന് ഗോൾ നേടാൻ ആക്രമിച്ചു കയറിയെങ്കിലും സൗദി പ്രതിരോധവും​ ഗോൾകീപ്പറും വഴങ്ങിയില്ല. 

Tags:    
News Summary - 'We'll come back stronger, this group will never let you down'; Messi copied the strength of the fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.