വെയിൽസ്-ഇറാൻ ആദ്യപകുതി ഗോൾരഹിതം

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ് ബിയിലെ വെയിൽസ്-ഇറാൻ മത്സരം ആദ്യപകുതി പിന്നിടുമ്പോൾ ഗോൾരഹിതം. ഇരുടീമുകൾക്കും മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ന് വിജയം അനിവാര്യമാണ്.

ഇംഗ്ലണ്ടിനോട് നാണംകെട്ട തോൽവി വഴങ്ങിയ ഇറാൻ ഇന്ന് തോറ്റാൽ നോക്കൗട്ട് സാധ്യത അസ്തമിക്കും. യു.എസിനെതിരെ പെനാൽറ്റിയിൽ കടിച്ചുതൂങ്ങിയാണ് വെയിൽസ് കഴിഞ്ഞ കളിയിൽ സമനില പിടിച്ചത്. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞുകളിക്കുകയാണ്.

16ാം മിനിറ്റിൽ ഇറാൻ താരം അലി ഗോലിസാദ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡ് വിളിച്ചു. ഏറ്റവും കൂടുതൽ തവണ ദേശീയ ടീമിനായി കളിച്ച വെയിൽസ് താരമെന്ന റെക്കോഡ് നായകൻ ഗാരത്ത് ബെയിൽ സ്വന്തമാക്കി. 110 മത്സരം. ടീമംഗമായ ക്രിസ് ഗന്ററിന്റെ (109) റെക്കോഡാണ് ബെയിൽ മറികടന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ പരിക്കേറ്റ ഇറാൻ ഗോൾകീപ്പർ അലി ബെയ്‌റാൻവന്ദ് ഇന്നു കളിക്കുന്നില്ല.

ഹുസൈൻ ഹുസൈനിയാണ് പകരക്കാരനായി എത്തുന്നത്. നിലവിൽ ഗ്രൂപിൽ ഏറ്റവും പിന്നിലാണ് ഇറാൻ.

വെയിൽസ് ടീം: ഹെന്നെസ്സി, റോബർട്ട്‌സ്, മേഫാം, റോഡൺ, ഡെവീസ്, എം. വില്യംസ്, റാംസി, അംപാഡു, വിൽസൺ, ഗാരെത്ത് ബെയിൽ, മൂർ. സബ്സ്റ്റിറ്റിയൂട്ട്: വാർഡ്, ഡെവീസ്, ഗന്റർ, അലെൻ, ജോൺസൻ, മോറൽ, ലോക്കിയർ, ജെ. വില്യംസ്, ഹാരിസ്, ജെയിംസ്, തോമസ്, ലെവിറ്റ്, കാബാങ്ങോ, കോൾവിൽ, സ്മിത്ത്.

ഇറാൻ ടീം: എച്ച്. ഹുസൈനി, റെസായീൻ, പൗരാലിഗഞ്ചി, എം. ഹുസൈനി, മുഹമ്മദി, ഗോലിസാദ, ഇസത്തുല്ലാഹി, നൂറുല്ലാഹി, ഹാജിസാഫി, അസ്മൂൻ, തരീമി. സബ്: നിയാസ്മന്ദ്, ആബിദ്‌സാദ, മുഹർറമി, ഖലീൽസാദ, കനാനിസാദെഗാൻ, ചെഷ്മി, ജലാലി, അമീരി, ഖുദ്ദൂസ്, തുറാബി, കരീമി, അൻസാരിഫർദ്, ജഹാൻബക്ഷ്.

Tags:    
News Summary - Wales-Iran goalless first half

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.