ഗ്രൂപ് 'എ'യിലെ ഫേവറിറ്റുകളായ ഹോളണ്ടിനെതിരെ ആഫ്രിക്കന്‍ ചാമ്പ്യന്മാരെന്ന പട്ടത്തിനോട് നീതി പുലര്‍ത്തും രീതിയില്‍ തന്നെയാണ് സെനഗാൾ ആദ്യനിമിഷം മുതലേ നീക്കങ്ങള്‍ തുടങ്ങിയത്. പരിണിതപ്രജ്ഞരായ ടീമുകള്‍ക്കെതിരെ താരതമ്യേന പരിചയസമ്പന്നതയിലും വിഭവശേഷിയിലും പിറകിലുള്ള ടീമുകളെ പോലെ തന്നെ തുടക്കത്തില്‍ ലീഡ് പിടിക്കാനുള്ള കൂട്ടായ ശ്രമം സെനഗാൾ നടത്തിയത് ആവേശജനകമായിരുന്നു.
15 മിനുറ്റോളം താളം നഷ്ടപ്പെട്ട ഹോളണ്ട് അവരുടെ സ്വതസിദ്ധമായ പൊസിഷന്‍ ഗെയിമിലേക്ക് പതിയെ വന്ന് തുടങ്ങിയതിലൂടെ മധ്യനിരയില്‍ ഫസ്റ്റ് ബോളുകള്‍ വിന് ചെയ്യാനായതും, ഫ്രാങ്കി ഡിയോങിന്റെ പാര്‍ശ്വങ്ങളിലേക്കുള്ള ബോള്‍ ഫീഡിങുകള് നിര്വിഘ്നമാവാനും, ഗോക്പെയും ഡെംഫ്രൈസും വലത് പാര്ശ്വത്തെ ഹോളണ്ട് ഗെയിമിന്റെ വൈറ്റല്‍ ചാനലാക്കിയതുമെല്ലാം അവരുടെ കളിയെ സന്തുലിതപ്പെടുത്തി. ഗോളെന്നുറച്ച ഒന്ന് രണ്ട് അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല. 5-3-2 ഘടനയില്‍ പ്രതിരോധം ശക്തമാക്കി. ഫുള്‍ബാക്കുകളെ ആശ്രയിക്കുന്ന രീതിയില്‍ എതിര്‍ടീമിനെ ബഹുമാനിച്ച് കൊണ്ട്, ലോകകപ്പ് പോലൊരു ഒരു വലിയ വേദിയിലെ ആദ്യമാച്ചില്‍ മൂന്ന് പോയിന്റ് നേടി മുമ്പോട്ട് പോവുക എന്നതിന്റെ സൂചകങ്ങള്‍ ഡച്ച് കളിഘടനയില് കാണാനായിരുന്നു.
സെനഗാളിന്റെ മേല്‍ക്കൈ അവരുടെ കളിക്കാരുടെ അത്ലറ്റിസമായിരുന്നു. വേഗത്തില്‍ നീക്കങ്ങള്‍ നിര്‍മിക്കാനും, പൊസിഷണല്‍ റിക്കവറിക്കും, തങ്ങളുടെ സാങ്കേതികമായും തന്ത്രപരമായുമുള്ള ദൗര്‍ബല്യങ്ങളെ ഹോളണ്ടിന് ചൂഷണം ചെയ്യാനുള്ള ഒരവസരവും നല്കാതിരിക്കാനും ഇത് സെനഗലിനെ നന്നായി സഹായിച്ചു. വ്യക്തിഗതമികവും, ക്ലോസ് പാക്ഡുമായ ഹോളണ്ട് ഡിഫന്‍സീവ് തേഡില്‍ വരുന്ന സെകന്റ് ബോളുകളെ കൂടി അപകടകരമാക്കാന്‍ അവര്ക്കായെങ്കിലും ഡച്ച് ഗോള്‍കീപ്പര്‍ പലപ്പോഴും വിലങ്ങ് തടിയായി.
ന്യൂട്രലൈസ് ചെയ്ത് , ഹാഫില്‍ ആധിപത്യമുണ്ടാക്കാന്‍ ഇരു ടീമുകളും ശ്രമിച്ചതിന്റെ ഭാഗമായി മനോഹര നീക്കങ്ങളൊന്നുമില്ലാതെ നീങ്ങിയ കളി, അവസാനിക്കാൻ കുറഞ്ഞ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഹോളണ്ടിന്റെ രണ്ട് ഗോളുകള്‍ വരുന്നത്. മെംഫിസ് ഡീപേയുടെ സബ്സ്റ്റിറ്റ്യൂഷന് ഉണ്ടാക്കിയ സ്വാധീനം എടുത്തു പറയേണ്ടതാണ്. ബിഗ് മാച്ചബ്ള് ആയ ടീമുകള്‍ ഒരു ക്ലോസ് മാച്ച് എങ്ങനെ ജയിച്ചു കേറുമെന്നതിനുദാഹരണം കൂടിയാണ് ഹോളണ്ടിന്റെ വിജയം. പ്രതീക്ഷയേകിയ പല അവസരങ്ങളും സൃഷ്ടിച്ചെടുത്ത് കാഴ്ചക്കാരെ ആകര്‍ഷിച്ച സെനഗാളിന് തീര്‍ത്തും നീതിപൂര്‍വമല്ലാത്ത മല്സരഫലമാണിത്. രണ്ടാം റൗണ്ട് സ്വപ്നങ്ങള്‍ സജീവമാക്കുന്ന പ്രകടനമാണെന്നാണ് കരുതുന്നത്. ഡച്ച് ആരാധകർക്ക് ആശ്വാസം ജയമാണെങ്കിലും കിരീടപ്രതീക്ഷയിലേക്ക് ടീം മാറാൻ കുറേ മുന്നേറണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.