ലോകകപ്പ്​ ഉദ്​ഘാടനത്തിന് അതിഥിയായി ഉപരാഷ്​ട്രപതി എത്തും

ദോഹ: ഞായറാഴ്​ച നടക്കുന്ന ലോകകപ്പ്​ ഫുട്​ബാൾ മാമാങ്കത്തിന്റെ ഉദ്​ഘാടന ചടങ്ങിന്​ ഇന്ത്യൻ പ്രതിനിധിയായി ഉപരാഷ്​ട്രപതി ജഗ്​ദീപ്​ ധൻകർ പ​ങ്കെടുത്തേക്കുമെന്ന്​ സൂചന. ഖത്തർ സമയം വൈകുന്നേരം അഞ്ചു മണി (ഇന്ത്യൻ സമയം രാത്രി 7.30) മുതൽ അൽബെയ്​ത്​ സ്​റ്റേഡിയത്തിലാണ്​ ​22ാമത്​ ഫിഫ ലോകകപ്പിന്റെ ഉദ്​ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്​. രാത്രി ഏഴിനാണ്​ (ഇന്ത്യൻ സമയം രാത്രി 9.30) ഉദ്​ഘാടന മത്സരം. വർണാഭമായ ഉദ്​ഘാടന ചടങ്ങിനും ആതിഥേയരായ ഖത്തറും എക്വഡോറും തമ്മിലെ മത്സരത്തിനും ഉപരാഷ്​ട്ര പതി ജഗ്​ദീപ്​ ധൻകർ സാക്ഷിയാവും.

മധ്യപൂർവേഷ്യ ആദ്യമായി വേദിയാവുന്ന ലോകകപ്പിന്റെ ഉദ്​ഘാടന ചടങ്ങിൽ വിവിധ രാഷ്​ട്ര നേതാക്കളാണ്​ അതിഥികളായി പ​ങ്കെടുക്കുന്നത്​. ഞായറാഴ്​ച രാവിലെ ദോഹയിലെത്തുന്ന ഉപരാഷ്​ട്രപതിക്ക്​ തിങ്കളാഴ്​ച ഖത്തറിലെ ഇന്ത്യൻ സമൂഹം സ്വീകരണവും ഒരുക്കിയിട്ടുണ്ട്​. അൽ വക്​റയിലെ ഡി.പി.എസ്​ മോഡേൺ ഇന്ത്യൻ സ്​കൂളിലാണ്​ സ്വീകരണം.

ലോകകപ്പ്​ ആവേശത്തിൽ പങ്കുചേരാനും വിവിധ മത്സരങ്ങൾക്ക്​ സാക്ഷിയാവാനുമായി കേരളത്തിൽ നിന്നും മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, വിവിധ സംസ്​ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി ഉ​ൾപ്പെടെ വൻ വി​.ഐ.പി നിരയാണ്​ പുറപ്പെടുന്നത്​. 

Tags:    
News Summary - The Vice President will be the guest for the opening of the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.