ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കും

ദോഹ: ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിന് ഇന്ത്യൻ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുത്തേക്കുമെന്ന് സൂചന. വർണാഭമായ ഉദ്ഘാടന ചടങ്ങിനും ആതിഥേയരായ ഖത്തറും എക്വഡോറും തമ്മിലെ മത്സരത്തിനും ഉപരാഷ്ട്രപതി സാക്ഷിയാവും.

മധ്യപൂർവേഷ്യ ആദ്യമായി വേദിയാവുന്ന ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ വിവിധ രാഷ്ട്രനേതാക്കളാണ് അതിഥികളായി പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ ദോഹയിലെത്തുന്ന ഉപരാഷ്ട്രപതിക്ക് തിങ്കളാഴ്ച ഖത്തറിലെ ഇന്ത്യൻ സമൂഹം സ്വീകരണവും ഒരുക്കിയിട്ടുണ്ട്. അൽ വക്റയിലെ ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലാണ് സ്വീകരണം.

ലോകകപ്പ് ആവേശത്തിൽ പങ്കുചേരാനും വിവിധ മത്സരങ്ങൾക്ക് സാക്ഷിയാവാനുമായി കേരളത്തിൽനിന്ന് മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെ വൻ വി.ഐ.പി നിരയാണ് പുറപ്പെടുന്നത്.

Tags:    
News Summary - The Vice President will attend the inauguration ceremony of qatar world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.