കരുത്തരുടെ പോരിൽ ആദ്യപകുതി ഗോൾരഹിതം

ദോഹ: ലോകകപ്പിൽ ആദ്യ റൗണ്ടിലെ ഏറ്റവും കടുത്ത മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട ജർമനി-​സ്‍പെയിൻ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾരഹിതം. 40ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അന്റോണിയോ റൂഡിഗർ ഹെഡറിലൂടെ സ്പാനിഷ് വലയിലെത്തിച്ചെങ്കിലും വാറിൽ ഓഫ്സൈഡാണെന്ന് തെളിഞ്ഞത് ജർമനിക്ക് തിരിച്ചടിയായി.

സ്‍പെയിനിന്റെ വ്യക്തമായ ആധിപത്യം കണ്ട പകുതിയിൽ ഏഴാം മിനിറ്റിൽ ഡാനി ഒൽമോയുടെ ഷോട്ട് മാനുവൽ ന്യൂയർ പ്രയാസപ്പെട്ടാണ് കുത്തിയകറ്റിയത്. ഉടൻ ജർമൻ താരം സെർജി നാബ്രി ഗോളിനടുത്തെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. 22ാം മിനിറ്റിൽ ജോർഡി ആൽബയുടെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തായി. തുടർന്ന് നാബ്രിക്ക് ലഭിച്ച സുവർണാവസരം സ്പാനിഷ് പോസ്റ്റിനോട് ചേർന്ന് ​പുറത്തേക്ക് പറന്നു. ഉടൻ സ്‍പെയിനിനും അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

33ാം മിനിറ്റിൽ ഫെറാൻ ടോറസിന് ഗോളി മാത്രം മുന്നിൽ നിൽക്കെ മികച്ച അവസരം ലഭിച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്കടിച്ചു. ആദ്യ പകുതി അവസാനിക്കാനിരിക്കെ ജർമനിക്ക് ലഭിച്ച ഫ്രീകിക്ക് റൂഡിഗർ പോസ്റ്റിലേക്കടിച്ചെങ്കിലും ഗോളി രക്ഷകനായി. ഇഞ്ചുറി ടൈമിലെ കൂട്ടപ്പൊരിച്ചിൽ ജർമൻ ഗോൾമുഖത്ത് ഭീതിയു​ണ്ടാക്കിയെങ്കിലും പ്രതിരോധ നിരക്കാർ വഴങ്ങിയില്ല. 

Tags:    
News Summary - The first half was goalless in the battle of Spain-Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.