സൗ​ദി കാ​യി​ക​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ തു​ർ​ക്കി അ​ൽ​ഫൈ​സ​ൽ സൗ​ദി ക​ളി​ക്കാ​രോ​ടൊ​പ്പം

ടീ​മി​നെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി -സൗദി കാ​യി​ക​മ​ന്ത്രി

ജി​ദ്ദ: സൗ​ദി ടീ​മി​നെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്ന്​ സൗ​ദി സ്​​പോ​ർ​ട്​​സ്​ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ തു​ർ​ക്കി അ​ൽ​ഫൈ​സ​ൽ. ഖ​ത്ത​റി​​ൽ അ​ർ​ജ​ൻ​റീ​ന​ക്കെ​തി​രെ ​സൗ​ദി ടീം ​നേ​ടി​യ വി​ജ​യം വ​ലി​യ പ്രോ​ത്സാ​ഹ​ന​മാ​ണ്. ഈ ​നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും പ്രാ​പ്​​ത​മാ​ക്കു​ന്ന​തി​നും വ​ഴി​ക​ൾ തു​റ​ന്നു​ത​ന്ന പ്രി​യ​പ്പെ​ട്ട രാ​ജ്യ​ത്തി​ന്റെ ഭ​ര​ണാ​ധി​കാ​രി​ക​ളെ​ക്കു​റി​ച്ച്​ ഞ​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു.

രാ​ജ്യ​ത്തെ കാ​യി​ക മേ​ഖ​ല​ക്ക്​ ന​ൽ​കി​വ​രു​ന്ന നി​ര​ന്ത​ര പി​ന്തു​ണ​യും വ​ലി​യ താ​ൽ​പ​ര്യ​വു​മാ​ണ്​ ഇ​ത്​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. ഈ ​അ​വ​സ​ര​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും​ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു. വ​രാ​നി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ദേ​ശീ​യ ടീ​മി​ന്​ വി​ജ​യി​ക്കാ​നും അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റാ​നും സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും കാ​യി​ക​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Thank you to everyone who supported the team - Saudi Sports Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.