കി​ലി​യ​ൻ എം​ബാ​പ്പെ​യും ല​യ​ണ​ൽ മെ​സ്സി​യും

ഫിഫയിൽ ബെസ്റ്റാവാൻ ലോകകപ്പിലെ സൂപ്പർതാരങ്ങൾ

ദോഹ: അടുത്ത വർഷം ഫെബ്രുവരിയിൽ പ്രഖ്യാപിക്കാനിരിക്കുന്ന ഫിഫയുടെ മികച്ച ഫുട്ബാൾ താരത്തിനുള്ള നാമനിർദേശ പട്ടികയിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും അർജന്റീനയുടെ ലയണൽ മെസ്സിയും ഒന്നാമതെത്തിയതായി ഫിഫ. തങ്ങളുടെ ടീമുകളുടെ മത്സരഫലങ്ങളിൽ വലിയ സംഭാവനകളർപ്പിച്ചവർ എന്നനിലയിൽ ഖത്തർ ലോകകപ്പ് ഫലങ്ങൾ വലിയ സ്വാധീനമുണ്ടാക്കുമെന്നും ഫിഫ കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

നിരവധി താരങ്ങളും പരിശീലകരും ഖത്തർ ലോകകപ്പിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ഫുട്ബാളിന്റെ ഏറ്റവും വലിയ ടൂർണമെന്റ് അതിന്റെ ഏറ്റവും അഭിമാനകരമായ പുരസ്കാരങ്ങളെ തീർച്ചയായും സ്വാധീനിച്ചിരിക്കാമെന്ന് ഫിഫ വ്യക്തമാക്കി. മെസ്സിയും എംബാപ്പെയുമാണ് ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഫൈനൽ മത്സരം അർജൻറീനയും ഫ്രാൻസും മാത്രമായിരുന്നില്ല, അത് മെസ്സിയും എംബാപ്പെയും തമ്മിലുള്ള പോരാട്ടം കൂടിയായിരുന്നു.

ഇരുവരും അവസരത്തിനൊത്തുയർന്ന് ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചത് -ഫിഫ വിശദീകരിച്ചു. അഞ്ചാമത് ചാമ്പ്യൻസ് ലീഗും കരിയറിലെ മൂന്നാം ലാലിഗയും ക്ലബിനുവേണ്ടി നേടിയ ലൂകാ മോഡ്രിച്ച് ക്രൊയേഷ്യയെ മൂന്നാം സ്ഥാനത്തേക്ക് നയിച്ച പ്രകടനവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

2018ൽ ദെഷാംപ്സിനെ പോലെ അർജൻറീനക്കായി സ്കലോണി ടീമിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സ്കലോനെറ്റയുടെ രൂപവത്കരണം ശ്രദ്ധേമായിരുന്നുവെന്നും അതോടൊപ്പം മൊറോക്കോക്ക് വേണ്ടിയുള്ള വലീദ് റെഗ്റാഗ്വിയുടെ നേട്ടങ്ങളും പരാമർശിക്കാതെ പോകരുതെന്നും ഫിഫയുടെ മികച്ച പരിശീലകനുള്ള അവാർഡ് സംബന്ധിച്ച് വ്യക്തമാക്കി. ഡൊമിനിക് ലിവാകോവിചും എമിലിയാനോ മാർട്ടിനെസും ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തുവെന്ന് മികച്ച ഗോൾകീപ്പർമാർക്കുള്ള അവാർഡുമായി ബന്ധപ്പെട്ട് ഫിഫ റിപ്പോർട്ടിൽ പറയുന്നു. 

Tags:    
News Summary - Superstars of the World Cup to become the best in FIFA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.