ലോകകപ്പ് ആവേശം 'ലൈവാ'ക്കാൻ സ്പോർട്സ് 18

കോഴിക്കോട്: ലോകകപ്പ് ഫുട്ബാളിന്റെ മുഴുവൻ ആവേശവും ഒരോ സെക്കൻഡിലും കാണികളിലെത്തിക്കാനുള്ള സംപ്രേഷണാവകാശം റിലയൻസ് ഇൻഡസ്ട്രീസ് വയാകോം18 മീഡിയക്കാണ്. റിലയൻസിന്റെ സ്പോർട്സ് 18 എച്ച്.ഡി, എസ്.ഡി ചാനലുകളിലാണ് മത്സരങ്ങളുടെ തത്സമയമുള്ളത്.

ഇംഗ്ലീഷിൽ വെയ്ൻ റൂണി, ലൂയി ഫിഗോ എന്നിവരുൾപ്പെടെയുള്ള വമ്പൻ താരനിരയുടെ ദൃക്സാക്ഷി വിവരണത്തോടെയാണ് സ്പോർട്സ് 18നിലെ സംപ്രേഷണം. ജിയോ സിനിമ ആപ്പിൽ മലയാളമടക്കം പ്രാദേശിക ഭാഷകളിലെ കമന്ററിയും ഒരുക്കുന്നുണ്ട്. പ്രശസ്ത കമന്റേറ്റർമാരായ എൽദോ പോൾ പുതുശ്ശേരി, അജു ജോൺ തോമസ്, മുൻ താരങ്ങളും കളിവിവരണ വിദഗ്ധരുമായ എബിൻ റോസ്, സുശാന്ത് മാത്യു, ഫിറോസ് ഷെരീഫ് എന്നിവരാണ് കളി പറയുന്നത്. പ്രീ ഷോ, മിഡ്ഷോ, പോസ്റ്റ് ഷോ എന്നിങ്ങനെ അനുബന്ധ പരിപാടികളും ജിയോ സിനിമ മലയാളത്തിൽ ഒരുക്കുന്നുണ്ട്. ആർ.ജെ മൈക്ക്, ആർ.ജെ രേണു എന്നിവർ നയിക്കും.

മുൻ അന്താരാഷ്ട്ര താരങ്ങളായ റിനോ ആന്റോയും മുഹമ്മദ് റാഫിയും ദിവസവും ഈ പരിപാടികളെ ആകർഷകമാക്കും. ഐ.എം. വിജയന്റെയും ജോപോൾ അഞ്ചേരിയുടെയും സാന്നിധ്യമുണ്ടാകും. ജോസഫ് ജോർജും ശ്രീജിത്ത് നായരുമാണ് പരിപാടിയുടെ പ്രൊഡ്യൂസർമാർ.

ഖത്തർ ലോകകപ്പ് ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്ന ചാനലുകൾ

സപോർട്ട്സ് 18,

📍സപോർട്ട്സ് 18 എച്ച്ഡി

🖥 ജിയോ സിനിമ (FREE)(മൊബൈൽ)

ചാനൽ നമ്പർ 👇

📍Kerala Vision: 777

📍Tata Play/Tata Sky : 488 (SD),487 (HD)

📍Airtel Digital TV : 293 (SD)

📍Sun Direct : 505 SD, 983 (HD)

📍Videocon D2H : 666 (HD)

📍Dish TV : 644 (SD),643 (HD)

Tags:    
News Summary - Sports 18 to telecast World Cup live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.