സ്‍പെയിനിന്റെ തേരോട്ടം; കോസ്റ്ററീകക്കെതിരെ മൂന്ന് ഗോളിന് മുന്നിൽ

ദോഹ: 31 മിനിറ്റിനിടെ കോസ്റ്ററീക വലയിൽ മൂന്ന് തവണ പന്തെത്തിച്ച് സ്‍പെയിൻ ലോകകപ്പിൽ തേരോട്ടം തുടങ്ങി. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ഇയിലെ മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ സ്‍പെയിൻ വല ലക്ഷ്യമാക്കി ഒരു ഷോട്ടുതിർക്കാൻ പോലും കോസ്റ്ററീകക്കായിട്ടില്ല. അതിവേഗ മുന്നേറ്റങ്ങളിലൂടെയും പാസിങ്ങിലൂടെയും സ്പാനിഷ് യുവതാരങ്ങൾ അവരെ നിലംപരിശാക്കുന്ന കാഴ്ചയാണ് കണ്ടത്.

പതിനൊന്നാം മിനിറ്റിൽ ഡാനി ഒൽമോയിലൂടെയാണ് സ്‍പെയിൻ ഗോൾവേട്ട തുടങ്ങിയത്. 21ാം മിനിറ്റിൽ മാർകോ അസൻസിയോയുടെ വക രണ്ടാം ഗോളും എത്തി. ഇടതുവിങ്ങിൽനിന്ന് ജോർഡി ആൽബ ഉയർത്തി വിട്ട പന്ത് പിടിച്ചെടുത്ത അസെൻസിയോ നിഷ്പ്രയാസം അത് വലയിലെത്തിക്കുകയായിരുന്നു. 31ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഫെറാൻ ടോറസ് മൂന്നാം ഗോളും നേടി. ആദ്യ പകുതിയിൽ 85 ശതമാനവും പന്ത് സ്‍പെയിൻ താരങ്ങളുടെ കാലുകളിലായിരുന്നു. ​കോസ്റ്ററീക വല ലക്ഷ്യമിട്ട് ഏഴ് ഷോട്ടുകളാണ് സ്‍പെയിൻ താരങ്ങൾ തൊടുത്തുവിട്ടത്.


Tags:    
News Summary - Spain lead by three goals against Costarica

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.