ആരാധകരെ ശാന്തരാകുവിൻ; മെസ്സിയും സംഘവും റെഡി; അർജന്‍റീന ലോകകപ്പ് ടീം ഇങ്ങനെ...

ഖത്തർ ലോകകപ്പിനുള്ള 26 അംഗ അർജന്‍റീന ടീമിനെ പ്രഖ്യാപിച്ചു. എയ്ഞ്ചൽ ഡി മരിയയും പൗലോ ഡി ബാലയും ലയണൽ സ്കലോണി പ്രഖ്യാപിച്ച ടീമിലുണ്ട്.

സൂപ്പർതാരം ലയണൽ മെസ്സി ഉൾപ്പെടെ ഏഴു മുന്നേറ്റതാരങ്ങൾ ടീമിലുണ്ട്. പരിക്കിൽനിന്ന് മുക്തനായി ഡി ബാല ടീമിനൊപ്പം ചേർന്നത് കരുത്താകും. പരിക്കിനെ തുടർന്ന് എ.എസ് റോമ താരമായ ഡി ബാല ഒക്ടോബർ മുതൽ കളത്തിനു പുറത്താണ്. ആസ്റ്റൺ വില്ലയുടെ എമിലിയാനോ മാർട്ടിനെസ് ഉൾപ്പെടെ മൂന്നു ഗോൾ കീപ്പർമാരുണ്ട്.

പരിക്കേറ്റ മധ്യനിര താരം ലോസെൽസോക്ക് പകരം എക്‌സിക്വൽ പാലാസിയോസ് ടീമിൽ ഇടംനേടി. സൗദ്യ അറേബ്യ, മെക്സിക്കോ, പോളണ്ട് ഉൾപ്പെടുന്ന ഗ്രൂപ് സിയിലാണ് അർജന്‍റീന. നംവബർ 22ന് സൗദ്യ അറേബ്യക്കെതിരെയാണ് ആദ്യ മത്സരം.

ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ഫ്രാങ്കോ അർമാനി, ജെറോണിമോ റുല്ലി.

പ്രതിരോധനിര: ഗോൺസാലോ മോണ്ടിയേൽ, നഹുവൽ മോളിന, ജർമ്മൻ പെസെല്ല, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, ജുവാൻ ഫോയ്ത്ത്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, മാർക്കോസ് അക്യൂന.

മധ്യനിര: ലിയാൻഡ്രോ പരേഡസ്, ഗൈഡോ റോഡ്രിഗസ്, എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ, എക്‌സിക്വൽ പാലാസിയോസ്, അലജാൻഡ്രോ ഗോമസ്, അലക്‌സിസ് മാക് ആലിസ്റ്റർ.

മുന്നേറ്റനിര: പൗലോ ഡി ബാല, ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ, നിക്കോളാസ് ഗോൺസാലസ്, ജോക്വിൻ കൊറിയ, ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ്.

Tags:    
News Summary - Soccer-Argentina World Cup squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.