സൽവ, അബു സംറ അതിർത്തി കവാടങ്ങൾക്കിടയിൽ ബസ് സർവിസ് ആരംഭിച്ചപ്പോൾ

ലോകകപ്പ്​: സൗദി അതിർത്തിയിൽ​ ഷട്ടിൽ ബസ്​ സർവിസ്​ ആരംഭിച്ചു

സൽവ (സൗദി): ലോകകപ്പ്​ പ്രേമികളെ ഖത്തറിലേക്ക്​ എത്തിക്കുന്നതിന്​ സൗദി അതിർത്തിയിൽ ഷട്ടിൽ ബസ്​ സർവിസ്​ ആരംഭിച്ചു. സൗദിയിലെ ഫുട്​ബാൾ പ്രേമികളെ കൊണ്ടുപോകുന്നതിന് അതിർത്തി കവാടമായ സൽവയിൽനിന്ന്​ ഖത്തർ അതിർത്തി കവാടമായ അബു സംറ വരെയാണ് ബസ്​ സർവിസ്​. ഇതിനായി 49 യാത്രക്കാരെ ഉൾക്കൊള്ളുന്ന 55 ബസുകളാണ്​ ഒരുക്കിയിരിക്കുന്നത്​.


ലോകകപ്പ് മത്സരങ്ങൾ കാണുന്നതിന്​ ഖത്തറിലേക്ക് പോകുന്നവർക്ക് ഗതാഗതം സുഗമമാക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകളുമായി ചേർന്ന്​ പൊതുഗതാഗത അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്​​.

സൽവ കവാടത്തിലെ ഷട്ടിൽ ബസുകൾ ഉപയോഗിക്കുന്നതിന് ഈ സേവനങ്ങൾക്കായി ഒരുക്കിയ വെബ്‌സൈറ്റ് വഴി മുൻകൂർ ബുക്കിങ്​ ആവശ്യമാണ്. പ്രത്യേക കാർ പാർക്കിങ്​ സൗകര്യവും സ്ഥലത്ത്​ ലഭ്യമാണ്.

Tags:    
News Summary - Shuttle bus service started at the Saudi border for World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.