പരിക്കേറ്റ സാദിയോ മാനെയും ടീമിൽ; സെനഗാൾ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു

പരിക്കേറ്റ ബയേണ്‍ മ്യൂണിക് താരം സാദിയോ മാനെയെ ഉൾപ്പെടുത്തി സെനഗാൾ ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചു.

പരിക്ക് ഭേദമായിട്ടില്ലെങ്കിലും മാനെയെയും ടീമിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ചെൽസിയുടെ കാലിദോ കൗലിബലിയും അമീൻസിന്‍റെ പ്രതിരോധ താരം മെൻഡിയുമെല്ലാം സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ബയേൺ മ്യൂണിക്കിനായി കളിക്കുന്നതിനിടെയാണ് മാനെയുടെ വലതു കാൽവണ്ണയെല്ലിന് പരിക്കേൽക്കുന്നത്. ഇത് താരത്തിന്‍റെ ലോകകപ്പ് സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സെനഗാളും ഫുട്ബാൾ ലോകവും ആശങ്കയിലും നിരാശയിലുമായിരുന്നു.

ഇതിനിടെയാണ് ആരാധകർക്ക് പ്രതീക്ഷ നൽകി താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 93 കളികളിൽ 34 ഗോളുകൾ നേടിയ താരത്തിലാണ് ടീമിന്‍റെ പ്രതീക്ഷ മുഴുവനും. നെതർലൻഡ്സ്, ഖത്തർ, എക്വഡോർ എന്നീ ടീമുകളും ഉൾപ്പെട്ട ഗ്രൂപ് 'എ'യിലാണ് സെനഗാൾ. യോഗ്യത മത്സരങ്ങളിൽ താരത്തിന്‍റെ പ്രകടനം ഏറെ നിർണായകമായിരുന്നു.

Tags:    
News Summary - Senegal announce 26-man FIFA World Cup squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.