മി​ഷൈ​രി​ബി​ലെ ഹോ​സ്​​റ്റ്​ ക​​ൺ​​ട്രി മീ​ഡി​യ സെ​ൻ​​റ​റി​ൽ ക​ളി കാ​ണു​ന്ന​വ​ർ

സൗ​ദി​യു​ടേ​ത്​ അ​റ​ബ്​ ഫു​ട്​​ബാ​ളി​ൻെ​റ ജ​യം​ -അ​റ​ബ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ

ദോഹ: അറബ് ലോകകത്ത് ആദ്യമായി വിരുന്നെത്തിയ ലോകകപ്പിൽ ഒരു അറബ് ടീമിൻെറ വിജയത്തെ ആഘോഷമാക്കി ഖത്തറിലെയും അറബ് ആരാധകർ. ചൊവ്വാഴ്ച പകൽ ലുസൈൽ സ്റ്റേഡിയത്തിൽ അർജൻറീനയെ സൗദി അട്ടിമറിച്ചതിൻെറ അലയൊലുകൾ രാത്രി വൈകിയും ഖത്തറിൻെർ നിരത്തുകളിൽ പ്രകടനമായിരുന്നു. സൂഖ് വാഖിഫ്, കോർണിഷ്, ലുസൈൽ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലും മാളുകളിലുമെല്ലാം ആരാധകരുടെ ആഹ്ലാദ പ്രകടനം തുടർന്നു.

ഹോസ്റ്റി കൺട്രി മീഡിയ സെൻററിലെ ബിഗ് സ്ക്രീനിനു മുന്നിൽ കളികണ്ടിരുന്ന സൗദി മാധ്യമ പ്രവർത്തകൻ ഖാലിദ് ദാസിക്ക് ടീമിൻെറ വിജയത്തിൽ അത്ഭുതപ്രകടനമൊന്നുമില്ലായിരുന്നു. 'ലോകത്തുള്ള എല്ലാ ഫുട്ബാൾ ആരാധകരും ഞങ്ങൾക്കെതിരെ അർജൻറീനക്ക് 5-6 ഗോൾ വിജയം പ്രവചിച്ചു. എന്നാൽ, ഞങ്ങളാരും അവകാശവാദമൊന്നും ഉന്നയിച്ചില്ല.

ലോകത്തെ ഏറ്റവും മികച്ച ടീമിനെതിരെ ഞങ്ങൾക്കും ഒരു അവസരം പിറക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ടീം പരിശീലനത്തിലും മത്സരത്തിലും മാത്രം ശ്രദ്ധിച്ചിരുന്നു. കളത്തിൽ മറുപടി നൽകാനുള്ളതീരുമാനം ഫലം കണ്ടു' -സന്തോഷത്താൽ ഖാലിദിൻെറ പ്രതികരണം ഇങ്ങനെയായിരുന്നു.

ഖത്തർ ലോകകപ്പ് ആതിഥേയത്വത്തിലൂടെ തിളങ്ങിയതും, സൗദി അർജൻറീനക്കെതിരെ അട്ടിമറി ജയം നേടിയതും അറബ് ലോകത്തിൻെറ തിളക്കം വർധിപ്പിക്കുമെന്നായിരുന്നു കുവൈത്ത് ടി.വി പ്രതിനിധി അബ്ദുല്ല ദാസ്തിയുടെ പ്രതികരണം.'ഇന്ന് ഞാൻ കുവൈത്തിയല്ല, സൗദിക്കാരനാണ്. ഈ ജയം അറബ് മേഖലയുടെയും ഇവിടത്തെ ഫുട്ബാൾ സംസ്കാരത്തിേൻറതുമാണ്. സൗദിയുടെ ജയം ആരും പ്രതീക്ഷിച്ചില്ല.

പക്ഷേ, ഫുട്ബാളിൽ അപ്രതീക്ഷിതമായൊരു ഫലം എപ്പോഴും പ്രതീക്ഷിക്കാം. സൗദി താരങ്ങൾക്ക് ഖത്തറിലെ കാലാവസ്ഥാ പരിചയം തുണയായെന്ന് ചിലർ പറഞ്ഞേക്കാം. എന്നാൽ, അന്തരീക്ഷ താപനില ഒരേനിലയിൽ നിയന്ത്രിച്ചു നിർത്തുന്ന സ്റ്റേഡിയങ്ങളാണ് ഖത്തറിലേത്. എല്ലാവർക്കും അനുയോജ്യമായതാണ് ഈ അന്തരീക്ഷം. അർജൻറീന സൗദിയെ വിലകുറച്ചുകണ്ടതാണ് ഈ മത്സര ഫലത്തിൽ നിർണായകമായതെന്ന് ഞാൻ വിശ്വസിക്കുന്നു' -അബ്ദുല്ല ദസ്തി പറഞ്ഞു.

ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും കാണാൻ വിപുലമായ സൗകര്യങ്ങളാണ് മിഷൈരിബിലെ ഹോസ്റ്റ് കൺട്രി മീഡിയ അക്രഡിറ്റേഷൻ സെൻററിൽ ഒരുക്കിയത്. ഖത്തറിലെയും വിവിധ രാജ്യങ്ങളിൽ നിന്നുമായി എത്തിയ 2300ഓളം മാധ്യമ പ്രവർത്തകർക്കാണ് ഹോസ്റ്റ് കൺട്രി മീഡിയ സെൻററിലുള്ളത്. ഇതിനു പുറമെ ഫിഫ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്കായി ക്യൂ.എൻ.സി.സിയിൽ മെയിൽ മീഡിയ സെൻററും പ്രവർത്തിക്കുന്നുണ്ട്.

Tags:    
News Summary - Saudi's victory is victory of Arab Football -Saudi Journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.