റാസ്‌ അബു അബൂദ്‌ ഫാൻസ്‌ സോൺ

കളിയാസ്വദിക്കാൻ റാസ് അബു അബൂദ് ഫാൻസ് സോൺ

ബ്രസീലും അർജൻറീനയും പോർചുഗലും ഫ്രാൻസും ഉൾപ്പെടെ ലോകകപ്പിലെ മുൻ നിര ടീമുകൾ മാറ്റുരക്കുന്ന 974 സ്റ്റേഡിയത്തോട്‌ ചേർന്നാണ്​ റാസ്‌ അബു അബൂദ്‌ ബീച്ചിൽ ഫാൻസ്‌ സോൺ. ലോകകപ്പ്​ മത്സരങ്ങൾ ബിഗ്​ സ്​ക്രീനിൽ തത്സമയം കാണാനുള്ള സൗകര്യങ്ങൾ ഒരുക്കി കാത്തിരിക്കുന്ന ബീച്ച്​ ഫാൻ സോണിലേക്ക്​ ഹയ്യാ കാർഡുള്ളവർക്ക്​ സൗജന്യമാണ്​ പ്രവേശനം. അല്ലാത്തവർക്ക്‌ 35 റിയാൽ നൽകി ടിക്കറ്റെടുത്ത്​ ഫാൻസോണിലേക്ക്‌ പ്രവേശിക്കാം.

മെട്രോ ഗോൾഡ്‌ ലൈനിൽ കയറിയാൽ അവസാന സ്റ്റോപ്പായ സ്റ്റേഡിയം സ്റ്റേഷഷനിൽ ഇറങ്ങി പുറത്തെത്തിയാൽ ഷട്ടിൽ ബസുകൾ ബീച്ചിലേക്ക്‌ സന്ദർശകർക്കായി സർവ്വീസ്‌ നടത്തുന്നുണ്ട്‌. വാഹനവുമായി വരുന്നവർക്കും നേരത്തെയെത്തിൽ പരിമിതമായ പാർക്കിംഗ്‌ ഏരിയ ഉപയോഗിക്കാം. അവിടുന്ന് മെട്രോയിൽ നിന്ന് വരുന്ന ഷട്ടിൽ ബസ്‌ നിങ്ങളെ ബീച്ചിലേക്ക്‌ എത്തിക്കും.

കടൽ കാറ്റേറ്റ്‌ രാജകീയമായി ഇരുന്ന് തന്നെ മത്സരങ്ങൾ വീക്ഷിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. അത്യാവശ്യം പുറത്തു നിന്നുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഇപ്പോൾ ഉള്ളിലേക്ക്‌ അനുവദിക്കുന്നു. പല വിധ ഫൂഡ്‌ കൗണ്ടറുകളും ഒഴിവ സമയങ്ങൾ ആനന്ദകരമാക്കാനുള്ള കായിക വിനോദങ്ങളും ഇവിടെ തയ്യാർ. അതേസമയം, 974 സ്​റ്റേഡിയത്തിൽ മത്സരങ്ങൾ ഉള്ള ദിനങ്ങളിൽ ഇൗ ഫാൻസ്‌ സോൺ പ്രവർത്തിക്കുന്നതല്ല.

Tags:    
News Summary - Ras Abu Aboud Fans Zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.