സ്വിറ്റ്സർലൻഡ് ടീം അംഗങ്ങൾ ദോഹ സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നു
ദോഹ: ക്ലബ് ഫുട്ബാൾ സീസണിന്റെ തിരക്കിന് ഇടവേള നൽകി ലോകകപ്പിന്റെ മണ്ണിലേക്ക് പറന്നിറങ്ങിയതിനു പിന്നാലെ പരിശീലനം തകൃതിയാക്കി ടീമുകൾ. ചൊവ്വാഴ്ച രാത്രി വൈദി ദോഹയിൽ നിലംതൊട്ട ഇംഗ്ലീഷ് ടീം അംഗങ്ങൾ ബുധനാഴ്ച രാവിലെ തന്നെ അൽ വക്റ സ്പോർട്സ് ക്ലബിലെത്തി പരിശീലന സെഷന് തുടക്കം കുറിച്ചു. കോച്ച് ഗാരെത് സൗത് ഗെയ്റ്റിന്റെയും ക്യാപ്റ്റൻ ഹാരി കെയ്നിന്റെയും നേതൃത്വത്തിലായിരുന്നു ടീം എത്തിയത്.
ഇംഗ്ലണ്ട് താരം കാൽവിൻ ഫിലിപ്സ് പരിശീലനത്തിൽ
ആദ്യമെത്തിയ മൊറോക്കോ, സ്വിറ്റ്സർലൻഡ്, ജപ്പാൻ ടീമുകൾ നേരത്തേ തന്നെ പരിശീലനത്തിന് തുടക്കം കുറിച്ചു. മധ്യനിര താരം ഷെർദൻ ഷാകിരി, റെനാറ്റോ സ്റ്റീഫൻ, റെമോ ഫ്രൂളർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വിറ്റ്സർലൻഡ് താരങ്ങൾ ദോഹ സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി ഗ്രൗണ്ടിൽ പരിശീലനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.