ദോഹ: അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന ഫുട്ബാൾ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങുകൾ വർണാഭമാവുമെന്ന് സംഘാടകർ.
നവംബർ 20ന് രാത്രി ഏഴിന് ആതിഥേയരായ ഖത്തറും എക്വഡോറും തമ്മിൽ അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. കിക്കോഫ് വിസിലിന് രണ്ടു മണിക്കൂർ മുമ്പായി അഞ്ചു മണിയോടെ ഉദ്ഘാടന പരിപാടി ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി മാർക്കറ്റിങ്, കമ്യൂണിക്കേഷൻ ആൻഡ് ഇവന്റ് എക്സ്പീരിയൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഖാലിദ് അൽ മൗവ്ലവി അറിയിച്ചു.
ലോകമെങ്ങമുള്ള ഫുട്ബാൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കളിയുത്സവത്തിന് കിക്കോഫ് വിസിൽ മുഴങ്ങും മുമ്പ് വർണാഭമായ ഉദ്ഘാടന പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പിന്നീട് അറിയിക്കും. കാണികൾക്ക് മൂന്നു മണിയോടെതന്നെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.