ലോ​ക​ക​പ്പി​ന്​ ഏ​റ്റ​വും മി​ക​ച്ച സം​ഘാ​ട​നം ഒ​രു​ക്കി​യ​തി​ന്​ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​ക്ക്​ ന​ന്ദി പ​റ​യു​ന്ന ബോ​ർ​ഡു​മാ​യി വി​ദേ​ശ കാ​ണി​ക​ൾ. ലോ​ക​ക​പ്പ്​ വേ​ദി​യി​ൽ നി​ന്നു​ള്ള ദൃ​ശ്യം

സർവം സുരക്ഷിതം; ഖത്തറിനെ വാഴ്ത്തി ആരാധകർ

ദോഹ: ഒരു മാസംെകാണ്ട് 14 ലക്ഷത്തോളം സന്ദർശകരെ വരവേറ്റ്, അവർക്ക് എന്നുമോർക്കാനുള്ള നിമിഷങ്ങൾ സമ്മാനിച്ച് ഖത്തർ യാത്രയയച്ചപ്പോൾ, സമൂഹ മാധ്യമങ്ങളിലും മറ്റും ഇപ്പോൾ ഈ നാടിനെ വാരിപ്പുണരുകയാണ് എല്ലാവരും. അനുഭവിച്ച സുരക്ഷിതത്വവും ആതിഥ്യമര്യാദകളും തദ്ദേശീയരുടെയും താമസക്കാരുടെയുമെല്ലാം സ്നേഹോഷ്മള പെരുമാറ്റവും പ്രകീർത്തിക്കപ്പെടുന്നു.

സുരക്ഷിത രാജ്യങ്ങളെ അടയാളപ്പെടുത്തുന്നതിനായുള്ള നംബിയോ കുറ്റകൃത്യ സൂചികയിൽ 142 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി ഖത്തർ ഈ വർഷവും നിലനിർത്തിയിരുന്നു. സർവേപ്രകാരം ഖത്തറിെൻറ കുറ്റകൃത്യ സൂചിക 13.78ഉം സുരക്ഷ സൂചിക 86.22ഉം ആണ്. ലോകകപ്പ് സമാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും ഖത്തറിലെ സുരക്ഷ സംബന്ധിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും ആരാധകരും സന്ദർശകരും താമസക്കാരും ഇപ്പോഴും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കുന്നു.

കളഞ്ഞുപോയ വസ്തുക്കൾ വീണ്ടെടുത്ത കഥ

പതിനായിരങ്ങൾ പങ്കെടുക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽവെച്ച് സഹോദരിയുടെ പണമടങ്ങിയ വാലറ്റ് നഷ്ടപ്പെട്ടതായും തിരികെ ലഭിക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ട്, ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തതായും കുറച്ചുകഴിഞ്ഞ് ഒന്നും നഷ്ടപ്പെടാതെ എല്ലാം തിരികെ ലഭിച്ചതായും പാകിസ്താനിൽ നിന്നുള്ള സർമീന ഖാൻ പങ്കുവെക്കുന്നു. ലോകകപ്പിനു മുമ്പ് ഒരു കോഫി ഷോപ്പിൽ ഫോൺ മറന്നുവെന്നും അര മണിക്കൂർ കഴിഞ്ഞ് തിരികെ എത്തിയപ്പോൾ അത് ലഭിച്ചുവെന്നും മറ്റൊരു സന്ദർശക സാക്ഷ്യപ്പെടുത്തുന്നു.

ഖലീഫ സ്റ്റേഡിയത്തിൽ മത്സരം കാണാൻ പോകുന്നതിനിടെ മെേട്രാ സ്റ്റേഷനിൽ പഴ്സ് നഷ്ടപ്പെട്ടതായി മെക്സികോയിൽനിന്നുള്ള ജെയ്ം സാൻഡിയാഗോ പറഞ്ഞു. ഇൻഫർമേഷൻ ഡെസ്കിൽ റിപ്പോർട്ട് ചെയ്ത് കുറഞ്ഞ സമയത്തിനകംതന്നെ അവിടെനിന്ന് ഫോൺ കാൾ വന്നതായും സ്റ്റേഡിയത്തിൽനിന്ന് അത് തിരിച്ചുവാങ്ങാൻ പറഞ്ഞതായും സാൻഡിയാഗോ കൂട്ടിച്ചേർത്തു.

‘ഇത് അവിശ്വസനീയമാണ്. തിരികെ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം എെൻറ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും അതിലുണ്ടായിരുന്നു, പ്രത്യേകിച്ചും കാർഡുകൾ’ -അദ്ദേഹം പറഞ്ഞു. കതാറയിൽ തെരുവിൽ നഷ്ടമായ തന്റെ പഴ്സ് വഴിയാത്രക്കാരൻ സെക്യൂരിറ്റി ഗാർഡിനെ ഏൽപിക്കുകയും തിരികെ ലഭിച്ചതായും യുഗാണ്ടയിൽ നിന്നുള്ള അരേം ഒകെയോ പറഞ്ഞു.

ഇതിനുപുറമെ സമൂഹ മാധ്യമങ്ങളിലൂടെയും ഖത്തറിലെ സുരക്ഷിതത്തം നിരവധി പേരാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ലാപ്ടോപ് മറന്നുവെച്ചവർ പിന്നീട് അതേസ്ഥലത്ത് ചെന്നപ്പോൾ തിരികെ ലഭിച്ചതും ഫോൺ നഷ്ടപ്പെട്ടവർക്ക് അത് തിരികെ ലഭിച്ചതും അതിലുൾപ്പെടും.

സാധാരണ ലോകകപ്പ് ടൂർണമെൻറുകളിൽ സംഭവിക്കുന്നതുപോലുള്ള കുറ്റകൃത്യങ്ങളോ സുരക്ഷ, ക്രമസമാധാന പ്രശ്നങ്ങളോ ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇതിനകം വാർത്തകളുണ്ടായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരുടെ ആസൂത്രണ മികവ് കാരണം ടൂർണമെൻറിലുടനീളം ക്രമസമാധാന പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് അൽകാസ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഖത്തർ ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതിർ പറഞ്ഞു.

Tags:    
News Summary - Qatar World Cup; Foreign Fans praised Qatar's world cup organizing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.