'എവിടെ ഇന്ത്യക്കാർ...' ഇൻഫന്റിനോ; നിലക്കാത്ത ആരവത്തോടെ മറുപടി

ദോഹ: 'എവിടെ ഖത്തരികൾ...' പതിനായിരങ്ങൾ നിറഞ്ഞ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽനിന്ന് മറുപടിയായി ആരവമുയർന്നു. 'എവിടെ ഇന്ത്യക്കാർ....' ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുടെ അടുത്ത ചോദ്യത്തിന് നിലക്കാത്ത ആരവങ്ങളോടെയായിരുന്നു മറുപടി.

40,000ത്തോളം പേർക്ക് കളി കാണാൻ അവസരമൊരുക്കുന്ന അൽബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽ ലോകം ഒന്നിച്ചപ്പോൾ ഈ വിശ്വമേളയെ തങ്ങളുടേതാക്കി മാറ്റിയ ഇന്ത്യക്കാരെ ഇൻഫന്റിനോ മറന്നില്ല.

ബെബെറ്റോ, കഫു, റോബർട്ടോ കാർലോസ്, മാർക്കോ മറ്റരാസി, അലസാന്ദ്രോ ദെൽപിയറോ, ലോതർ മത്തേയൂസ്, മാഴ്സൽ ഡിസൈലി, ഡേവിഡ് ട്രെസിഗ്വ തുടങ്ങി നിരവധി ഇതിഹാസ താരങ്ങൾ അണിനിരന്ന വേദിയിലായിരുന്നു വിവിധ രാജ്യക്കാരെ വിളിച്ചുകൊണ്ട് ഫിഫ പ്രസിഡന്റിന്റെ അഭിവാദ്യം.

ശനിയാഴ്ച രാവിലെ ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ യൂറോപ്യൻ മാധ്യമങ്ങളുടെ ആരോപണത്തിന് ഇന്ത്യക്കാരുടെ ഫുട്ബാൾ സ്നേഹത്തെ പരാമർശിച്ച് ഫിഫ പ്രസിഡന്റ് നൽകിയ മറുപടി ലോക മാധ്യമങ്ങളുടെ തലക്കെട്ടുകളിലും ഇടം പിടിച്ചിരുന്നു. ഇന്ത്യൻ ആരാധകരെ പണം നൽകി സ്വാധീനിച്ച് കൃത്രിമ ആരവങ്ങളാണ് ഒരുക്കുന്നതെന്ന വിദേശ മാധ്യമങ്ങളുടെ വിമർശനത്തിന് ഇന്ത്യൻ കാണികൾക്ക് എന്തുകൊണ്ട് ഇംഗ്ലണ്ടിന്റെയും ജർമനിയുടെയും ആരാധകരായിക്കൂടായെന്നായി ഇൻഫന്റിനോ.

Tags:    
News Summary - qatar world cup-fifa fan festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.