റഷ്യയും കടന്ന് ഖത്തർ; ഗ്രൂപ് റൗണ്ടിൽ 24.5 ലക്ഷം കാണികൾ

ദോഹ: ഗ്രൂപ് റൗണ്ടും കടന്ന് ലോകകപ്പ് പോരാട്ടം പ്രീക്വാർട്ടറിലെത്തിയപ്പോൾ 2018 റഷ്യ ലോകകപ്പിനേക്കാൾ ഹിറ്റായി ഖത്തർ. ഗ്രൂപ് റൗണ്ടിലെ 48 മത്സരങ്ങൾക്കായി 24.5 ലക്ഷം കാണികൾ ഗാലറിയിലെത്തിയതായി ഫിഫ അറിയിച്ചു.

പ്രീക്വാർട്ടർ മത്സരങ്ങൾ ഉൾപ്പെടാതെയുള്ള കണക്കാണിത്. റഷ്യ ലോകകപ്പിനേക്കാൾ ഏറെ കാണികൾ ഖത്തറിലെ ഗ്രൂപ് റൗണ്ട് മത്സരങ്ങൾക്ക് സാക്ഷിയാവാൻ ഗാലറിയിലെത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 21.7 ലക്ഷം കാണികളായിരുന്നു റഷ്യയിൽ ഗ്രൂപ് റൗണ്ട് മത്സരങ്ങൾക്ക് സാക്ഷിയായത്. ലുസൈൽ സ്റ്റേഡിയം വേദിയായ അർജൻറീന - മെക്സികോ മത്സരത്തിലായിരുന്നു ഏറ്റവും കൂടുതൽ കാണികൾ കയറിയത്.

88,966 പേർ ഗാലറി നിറക്കാനായെത്തി. ലോകകപ്പ് ഫൈനൽ വേദി കൂടിയാണ് ലുസൈൽ.

Tags:    
News Summary - Qatar world cup: 24.5 lakh spectators in the group round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.