ദോഹ: ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ സ്പെയിനിനും പോർചുഗലിനും ജയം. 3-1ന് ജോർഡനെയാണ് മുൻ ജേതാക്കളായ സ്പെയിൻ തോൽപിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഇറങ്ങിയ പോർചുഗൽ 4-0ത്തിന് നൈജീരിയയെയാണ് തകർത്തത്. അൻസു ഫാത്തി, ഗവി പയസ്, നിക്കോ വില്യംസ് എന്നിവരാണ് സ്പെയിനിന്റെ സ്കോറർമാർ. ഫാത്തിയുടെ മികച്ച ഫോം ടീമിന് ഏറെ സന്തോഷകരമാണെന്ന് സ്പെയിൻ കോച്ച് ലൂയ് എന്റിക്കെ പറഞ്ഞു. ജോർഡനുവേണ്ടി ഹംസ അൽ ദർദൗറാണ് വലകുലുക്കിയത്.
തലസ്ഥാനമായ ലിസ്ബണിൽ നടന്ന മത്സരത്തിലാണ് പോർചുഗൽ നൈജീരിയയെ പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെർണാണ്ടസ് രണ്ടും ഗോൺസാലോ റാമോസ്, ജോവോ മരിയോ എന്നിവർ ഓരോ ഗോളുമാണ് അടിച്ചത്.
അബൂദബിയിൽ ലോകകപ്പ് ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ഘാന 2-0ത്തിന് സ്വിറ്റ്സർലൻഡിനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.