ആദ്യ ജയം തേടി ഖത്തറും സെനഗലും നേർക്കുനേർ

ദോഹ: ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറിനും ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗാളിനും ഇന്ന് ജീവന്മരണ പോരാട്ടം. ആദ്യ മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങിയ നിരാശയോടെയാണ് ഇരു ടീമുകളും തങ്ങളുടെ നിർണായകമായ രണ്ടാം അങ്കത്തിനിറങ്ങുന്നത്. ഖത്തർ എക്വഡോറിനോടും സെനഗൽ നെതർലാൻഡ്സിനോടും രണ്ട് ഗോളിനാണ് പരാജയപ്പെട്ടത്.

ആതിഥേയരായ ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയമാണ് ലക്ഷ്യമിടുന്നതെങ്കിൽ, ഖത്തറിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ട് പ്രതീക്ഷകൾ സജീവമാക്കുകയാണ് സെനഗലിെൻറ ലക്ഷ്യം. അതേസമയം, ഇന്ന് നടക്കുന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എക്വഡോറും നെതർലാൻഡ്സും സമനില പാലിച്ചാൽ ഖത്തറിെൻറയും സെനഗലിെൻറയും ഭാവി തുലാസിലാകുകയും ചെയ്യും.

ടൂർണമെൻറിലെ ഉദ്ഘാടന മത്സരത്തിൽ എക്വഡോറിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ഖത്തർ ഇന്നത്തെ മത്സരത്തിൽ ചില മാറ്റങ്ങൾ വരുത്തി സെനഗലിനെ സമ്മർദ്ദത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആദ്യ മത്സരത്തിൽ നെതർലാൻഡ്സിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച സെനഗലിെൻറ അബ്ദു ദിയാലുവും ചൈഖൂ കുയാറ്റെയും പരിക്ക് കാരണം ഇന്ന് പുറത്തിരിക്കുന്നതിനാൽ ഖത്തറിന് കാര്യങ്ങൾ എളുപ്പമാകും.

വൈകുന്നേരം നാലിന് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം.

Tags:    
News Summary - Qatar and Senegal Match-Qatar World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.