ലോകകപ്പിൽ നിറഞ്ഞ് പ്രീമിയർ ലീഗ്

ദോഹ: 32 ടീമുകളിലായി 823 താരങ്ങളാണ് ലോകകപ്പിൻെറ പോരിടത്തിൽ മാറ്റുരക്കുന്നത്. ക്ലബ് ഫുട്ബാളിൽ ലോകത്തിൻെറ വിവിധ ഭാഗങ്ങളിലായി തലയെടുേപ്പാടെ വാഴുന്ന ഒരു പിടി താരങ്ങൾ ഖത്തറിൽ വിവിധ ടീമുകളിലായി ഒന്നിക്കുന്നു. ബ്രസീലും, അർജൻറീനയും, ഇംഗ്ലണ്ടും, ഫ്രാൻസും, പോർചുഗലും, ജർമനിയും സ്പെയിനും ഉൾപ്പെടെ ലോകകപ്പിലെ കിരീടേഫവറിറ്റുകളെല്ലാം വിവിധ ക്ലബുകളുടെ കുടക്കീഴിൽ ഒന്നിച്ച് പോരാടുന്നവർ.

നവംബർ 14 വരെ ക്ലബ് കുപ്പായത്തിൽ ഒന്നിച്ച് പോരാടിയവാരാണ് ഒരാഴ്ചയുടെ ഇടവേളയിൽ ദേശീയ കുപ്പായത്തിൽ മാറ്റുരക്കുന്നത്.

ലീഗ് സാന്നിധ്യത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗും, താരങ്ങളുടെ എണ്ണത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമാണ് മുന്നിലുള്ളത്. പ്രീമിയർ ലീഗിൽ നിന്നും 136 പേർ ലോകകപ്പിൽ വിവിധ ടീമുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിറ്റിയിൽ നിന്നുള്ളത് 16 പേർ.

എഡേഴ്സൺ (ബ്രസീൽ),കെയ്ൽ വാകർ, ജോൺ സ്റ്റോൺസ്, ജാക് ഗ്രീലിസ്, കാൽവിൻ ഫിലിപ്സ്, ഫിൽ ഫോഡൻ (ഇംഗ്ലണ്ട്), ജോ കാൻസിലോ, റൂബൻ ഡയസ്, ബെർണാഡോ സിൽവ (പോർചുഗൽ), നതാൻ ആകെ (നെതർലൻഡ്സ്) അങ്ങനെ നീണ്ടു കിടക്കുന്ന പട്ടിക.

അർജൻറീന, ഇംഗ്ലണ്ട്, പോർചുഗൽ, നെതർലൻഡ്സ്, ഡെന്മാർക്, ഫ്രാൻസ്, യുറുഗ്വായ് തുടങ്ങിയ എല്ലാ ടീമുകളിലുമുണ്ട് മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്നുള്ള സംഭാവനകൾ. ആകെ 14താരങ്ങൾ. ചെൽസിയിൽ നിന്ന് 12ഉം, ടോട്ടൻഹാമിൽ നിന്ന് 11ഉം താരങ്ങൾ ലോകകപ്പിൻെറ പോരിടത്തിൽ പന്തു തട്ടുന്നു.

രണ്ടാം സ്ഥാനത്ത് സ്പാനിഷ് ലാ ലിഗയും (82 താരങ്ങൾ), ബുണ്ടസ് ലിഗ (76), സീരി 'എ' (68), ഫ്രഞ്ച് ലീഗ് വൺ (54), അമേരിക്കൻ മേജർ ലീഗ് സോക്കർ (36), സൗദി പ്രോ ലീഗ് (33), ഖത്തർ സ്റ്റാർസ് ലീഗ് (33), ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ലീഗായ ഇംഗ്ലീഷ് ഫുട്ബാൾ ലീഗ് ചാമ്പ്യൻഷിപ്പ് (26), മെക്സികൻ ഫസ്റ്റ് ഡിവിഷൻ ലീഗായ ലിഗ എം.എസ് (23) എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ള ലീഗുകളുടെ സ്ഥാനം.

Tags:    
News Summary - Premier League Stars in Qatar World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.