'തനിക്കായി പ്രാർഥിക്കണം'; ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ സൗദി താരത്തിന്റെ അഭ്യർഥന

അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ സൗദി അറേബ്യന്‍ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ സഹതാരം യാസര്‍ അല്‍ ഷഹ്‌രാനി സുഖം പ്രാപിക്കുന്നു. ഇപ്പോൾ പ്രശ്നമൊന്നുമില്ലെന്നും സുഖപ്പെട്ടുവരികയാണെന്നും അറിയിച്ച താരം തനിക്കായി പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു. താരത്തി​ന്റെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും സൗദി ദേശീയ ടീം അധികതർ അറിയിച്ചു.

മത്സരത്തിൽ അർജന്റീന താരത്തെ തടയുന്നതിനിടെ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവെയ്സിന്റെ കാല്‍മുട്ട് ഷഹ്‌രാനിയുടെ മുഖത്തിടിക്കുകയായിരുന്നു. താരത്തെ സ്ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്. തുടർന്ന് ദോഹയിലെ ഹമദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എക്‌സ്‌റേ പരിശോധനയില്‍ താരത്തിന്റെ താടിയെല്ലിനും മുഖത്തെ എല്ലിനും പൊട്ടുണ്ടെന്നും ആന്തരിക രക്തസ്രാവമുണ്ടെന്നും കണ്ടെത്തിയിരുന്നു.

നേരത്തെ, ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്-ഇറാന്‍ മത്സരത്തില്‍ ഇറാന്‍ ഗോള്‍കീപ്പര്‍ അലിറെസ ബെയ്റാന്‍വാന്‍ഡക്കും പരിക്കേറ്റിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ പ്രതിരോധ താരം മജിദ് ഹുസൈനിയുമാണ് ഗോൾകീപ്പർ കൂട്ടിയിടിച്ചത്. തലക്ക് പരിക്കേറ്റ താരങ്ങളെ മെഡിക്കല്‍ സംഘം പരിശോധിച്ചെങ്കിലും കുറച്ച് സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. എന്നാല്‍ വൈകാതെ ഗോള്‍കീപ്പര്‍ കളിക്കാനാവാതെ മൈതാനത്ത് കിടന്നു. അതോടെ താരത്തെ പിന്‍വലിക്കേണ്ടി വന്നിരുന്നു.

Tags:    
News Summary - 'Pray for me’; The request of the Saudi player who was injured in a collision with the goalkeeper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.