അധികാരപത്രം ഏറ്റുവാങ്ങി; ഖത്തർ ഇന്ത്യൻ അംബാസഡറായി വിപുൽ ഉടൻ സ്ഥാനമേൽക്കും

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായികൊണ്ടുള്ള അധികാര പത്രം വിപുൽ ഐ.എഫ്.എസ് ഏറ്റുവാങ്ങി. വെള്ളിയാഴ്ച ന്യുഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും അധികാരപത്രം ഏറ്റുവാങ്ങിയതായി വിപുൽ ട്വിറ്ററിലൂടെ അറിയിച്ചു.

കാലാവധി പൂർത്തിയായതിനു പിന്നാലെ മാർച്ചിൽ നാട്ടിലേക്ക് മടങ്ങിയ മുൻ അംബാസഡർ ഡോ. ദീപക് മിത്തലിന്റെ പിൻഗാമിയായാണ് ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറി ചുമതല വഹിച്ചിരുന്ന വിപുൽ ഖത്തറിലെ അംബാസഡറായി നിയമിതനായത്. വരും ദിവസം അദ്ദേഹം ദോഹയിലെത്തി ചുമതലയേൽക്കും.

മാർച്ച് അവസാനത്തോടെ ദീപക് മിത്തൽ നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ ജൂണിൽ തന്നെ വിപുലിനെ ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ച് വിദേശകാര്യ മന്ത്രാലയം ഉത്തരവിറങ്ങിയിരുന്നു.

Tags:    
News Summary - Power of attorney received; Vipul will soon be appointed as the Ambassador of India to Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.