നിബ്രാസ് ലുസൈൽ സ്റ്റേഡിയത്തിൽ
ദോഹ: അർജൻറീനയുടെ തോൽവിയിൽ കണ്ണീരണിഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ ആരാധകരുടെ നോവായി മാറിയ തൃക്കരിപ്പൂരുകാരൻ നിബ്രാസ് പ്രിയപ്പെട്ട താരത്തിൻെറ കളി കൺ നിറയെ കണ്ടു.
ലുസൈൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന നാടകീയമായ പോരാട്ടത്തിൽ െപനാൽറ്റി ഷൂട്ടൗട്ടും കടന്ന് ലയണൽ മെസ്സിയും സംഘവും സെമിയിലേക്ക് മാർച്ച് ചെയ്യുേമ്പാൾ ഗാലറിയിലിരുന്ന് അർജൻറീന പതാക പാറിച്ച് അവൻ തുള്ളിച്ചാടി.
പ്രാഥമിക റൗണ്ടിൽ അർജൻറീന സൗദിയോട് തോറ്റതിൽ മനംനൊന്ത് തേങ്ങിക്കരയവേ ടീം തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെച്ച് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു ഈ 14കാരൻ. ഇതു ശ്രദ്ധയിൽ പെട്ട സ്മാർട്ട് ട്രാവൽ ഉടമ യു.പി.സി ആഫി അഹമദാണ് ക്വാർട്ടർ ഫൈനൽ മത്സരം കാണാൻ അവസരം ഒരുക്കിയത്. കഴിഞ്ഞ ദിവസം ആഫി അഹമ്മദിനൊപ്പം ഖത്തറിലെത്തിയായിരുന്നു മത്സരം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.