ലൂ​കാ മോ​ഡ്രി​ച് , നെയ്മർ

നേർക്കുനേർ നെയ്മറും മോഡ്രിചും

ദോഹ: സ്വർണക്കപ്പുയർത്തി തഴമ്പുകെട്ടിയ കൈകൾ കോർത്തുകെട്ടി കഫുവും റൊണാൾഡോയും റോബർട്ടോ കാർലോസും ഗാലറികളിലും ടീം ഹോട്ടലുകളിലുമായി ഊർജപ്രവാഹമായുണ്ട്. തന്ത്രങ്ങൾ മന്ത്രിച്ച് കോച്ച് ടിറ്റെ ടച്ച് ലൈനിനോട് ചേർന്ന് ജാഗരൂകനായി നിൽക്കുന്നു. പരിക്കു മാറി, ഫോമിലേക്കുയർന്ന നെയ്മർ സഹതാരങ്ങളിലേക്ക് ആത്മവിശ്വാസം പ്രസരിപ്പിക്കുന്നു.

ലോകകപ്പ് ഫുട്ബാളിന്റെ ഗ്രൂപ്പ് റൗണ്ടും പ്രീക്വാർട്ടറും കടന്ന് കളിയിലെ സാംബാ താളം വീണ്ടെടുത്ത ബ്രസീൽ വില്ലിൽ കുലച്ച അമ്പുപോലെ ഒരു കുതിപ്പിന് ആഞ്ഞു നിൽപ്പാണ്. മുന്നിൽ മൂന്നേ മൂന്ന് മത്സരങ്ങൾ. ലക്ഷ്യം സ്വർണക്കിരീടം. മുന്നോട്ടുള്ള യാത്രയിൽ ഒന്നിടറിയാൽ വീണുടയുന്നത് ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആരാധക ഹൃദയങ്ങളാവും. നാലു വർഷമായി നോമ്പുനോറ്റ് നടത്തുന്ന തയാറെടുപ്പുകളാവും, കൈക്കുമ്പിളിലെന്നപോലെ എത്തിയ അവസരമാവും.

ഗ്രൂപ്പും, നോക്കൗട്ടിലെ ആദ്യ കടമ്പയും കടന്ന ബ്രസീലിന്റെ കിരീടസാധ്യതകൾ അടുക്കുേമ്പാൾ പോരാട്ടവും കനക്കുകയാണ്. വെള്ളിയാഴ്ച രാത്രിയിൽ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നിലവിലെ റണ്ണറപ്പുകളായ െക്രായേഷ്യയാണ് നെയ്മർ പടയുടെ എതിരാളി. കിരീട ഫേവറിറ്റുകളുടെ ഹോട് സീറ്റിന്റെ മുൻനിരയിെലാന്നും ക്രോട്ടുകൾക്ക് സാന്നിധ്യമില്ലെങ്കിലും പ്രവചനാതീതരാണ് അവർ. കഴിഞ്ഞതവണ സെമിയിൽ ഇംഗ്ലണ്ടിന്റെ സ്വപ്ന സംഘത്തിന്റെ വഴിമുടക്കി ഫൈനലിലെത്തിയവർ.

സാംബാ താളം വീണ്ടെടുത്ത ബ്രസീൽ

ലോക ഫുട്ബാളിൽ 28ാം റാങ്കുകാരായ ദക്ഷിണ കൊറിയ പ്രീക്വാർട്ടറിൽ ബ്രസീലിന്റെ തലയെടുപ്പിന് ഒത്ത എതിരാളിയായിരുന്നില്ലെങ്കിലും ആധികാരിക വിജയം കാനറികൾക്ക് ആത്മവിശ്വാസം പകരുന്നതാണ്. ഗ്രൂപ്പ് റൗണ്ടിൽ പോർചുഗലിനെ അട്ടിമറിച്ച ദക്ഷിണ കൊറിയെയ പ്രീക്വാർട്ടറിൽ നിലത്തുറക്കും മുേമ്പ തച്ചുടച്ച് ബ്രസീൽ കളിയിൽ മേധാവിത്വം സ്ഥാപിച്ചു.

പ്രതിരോധത്തിനും മധ്യനിരക്കുമിടയിൽ കളിയുടെ താളമെത്തിക്കാനാവും മുേമ്പ തോറ്റ ഭാവത്തിലായിരുന്നു കൊറിയക്കാർ. ഏഴാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ തുടങ്ങി നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരിലൂടെ 30 മിനിറ്റിനുള്ളിൽ നാല് ഗോളുകൾ നേടി ബ്രസീൽ കളി തങ്ങളുടേതാക്കി മാറ്റിയിരുന്നു. ഗ്രൂപ്പ് റൗണ്ടിലെ ആയാസംപോലുമില്ലാതെ മിന്നുന്ന ജയവുമായാണ് കാനറികളുടെ ക്വാർട്ടർ പ്രവേശനം. ടീമിലെ മുഴുവൻ താരങ്ങളെയും കളത്തിലിറക്കിയും, നെയ്മറും ലെഫ്റ്റ് ബാക്ക് അലക്സ് സൻഡ്രോയും പരിക്ക് മാറി തിരിച്ചെത്തിയതും ബ്രസീലിന് നിർണായക അങ്കത്തിൽ ആത്മവിശ്വാസം നൽകുന്നതാണ്.

ഗബ്രിയേൽ ജീസസ്, അലക്സ് ടെലസ് എന്നിവർ പരിക്കിന്റെ പിടിയിലാണ്. കരുത്തരായ എതിരാളികളുമായി ഏറ്റുമുട്ടി ബലപരീക്ഷണത്തിന് അവസരം ലഭിച്ചിട്ടില്ലെന്ന വിമർശനത്തിന് മാച്ച് ആവശ്യപ്പെടുന്ന അവസരത്തിൽ താരങ്ങൾ ഫോമിലേക്ക് ഉയരുമെന്നാണ് ടിറ്റെ അനുഭവംകൊണ്ട് മറുപടി. നിലവിൽ ദക്ഷിണ കൊറിയയെ നേരിട്ട ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാവും ബ്രസീൽ ക്രൊയേഷ്യക്കെതിരെ ഇറങ്ങുന്നത്. മുന്നറ്റത്തിൽ റിച്ചാർലിസൺ, നെയ്മർ, വിനീഷ്യസ്, റഫീന്യ കൂട്ടും. പ്രതിരോധത്തിൽ മാർക്വിനോസ്, തിയാഗോ, എഡർ മിലിറ്റോ, ഡാനിലോ സഖ്യവുമാവും. മധ്യനിര കാസെമിറോ, ലൂകാസ് പക്വേറ്റ കൂട്ടിലും ഭദ്രം.

ജപ്പാൻ പരീക്ഷണം കടന്ന ക്രോട്ട്സ്

നാലു വർഷം മുമ്പ് റഷ്യയിൽ ഫൈനലോളമെത്തിയ കരുത്തൊന്നും ക്രൊയേഷ്യക്കില്ല. എങ്കിലും ലൂകാ മോഡ്രിചും ഇവാൻ പെരിസിചും ഉൾപ്പെടെ സീനിയർ താരങ്ങളുടെ സാന്നിധ്യത്തിൽ ഈ ലോകകപ്പിലും ക്രൊയേഷ്യയെ കരുതിയിരിക്കണം. ഗ്രൂപ്പ് റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തിയവർ, നോക്കൗട്ടിൽ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തളച്ചാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്.

നിശ്ചിത സമയത്ത് ഒാരോ ഗോളിന് പിരിഞ്ഞവർ, കളിയെ ഷൂട്ടൗട്ടിലെത്തിച്ചപ്പോൾ പരിചയ സമ്പത്തിനെ മികവാക്കി അവസാന എട്ടിൽ ഇടം നേടുകയായിരുന്നു. ജപ്പാനെതിരായ കളിയിൽ പുറത്തിരുന്ന ബോന സോസ, ജോസിപ് സ്റ്റാനിസിച് എന്നിവർ ക്വാർട്ടറിലേക്ക് ടീമിനൊപ്പം ചേരും. വിങ് ബാക്കായി സോസ ബ്രസീലിനെതിരെ തിരിച്ചെത്തുമെന്നാണ്ഡ്രസിങ് റൂമിലെ റിപ്പോർട്ട്.

Tags:    
News Summary - Neymar and Modric head to head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.