1. അഹമ്മദ്​ മർവാൻ, മുഹമ്മദ് അൻഷിബ്, ഹിഷാൻ എന്നിവർ ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടിന്​ മുന്നിൽ​, 2. മന്ത്രി വി. ശിവൻകുട്ടി ചിത്രം പങ്കുവെച്ചപ്പോൾ

'ഇതിനേക്കാൾ പൊക്കമുള്ളതിനി എവിടെ?'; കുട്ടികളുടെ ​ക്രിസ്റ്റ്യാനോ കട്ടൗട്ട്​ പങ്കുവെച്ച് മന്ത്രി ശിവൻകുട്ടി

വെട്ടത്തൂർ (മലപ്പുറം): കുട്ടികൾ സ്വയം നിർമിച്ച്​ സ്ഥാപിച്ച കട്ടൗട്ട്​ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലപ്പുറം പെരിന്തൽമണ്ണ ഈസ്റ്റ്​ മണ്ണാർമലയിലെ മൂന്ന്​ വിദ്യാർഥികൾ സ്ഥാപിച്ച കട്ടൗട്ടാണ്​ 'ഇതിനേക്കാൾ പൊക്കമുള്ളതിനി എവിടെ?' എന്ന കുറിപ്പോടെ മന്ത്രിയടക്കമുള്ളവർ പങ്കുവെച്ചത്​. കടലാസ്​ പെട്ടി ഉപയോഗിച്ച്​ നിർമിച്ച, പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടിൽ സ്വയം പെയിന്‍റടിച്ച്​ റോഡരിലെ തെങ്ങിൽ ​സ്ഥാപിക്കുകയായിരുന്നു. താരത്തിന്‍റെ മുഖം മാത്രം ചിത്രത്തിൽനിന്ന്​ വെട്ടി ഒട്ടിക്കുകയും ബാക്കിയുള്ളവ കട്ടിക്കടലാസുമാണ്​. എം.ടി. അഷ്​റഫിന്‍റെ മകൻ മുഹമ്മദ് അൻഷിബ്, കെ. നജീബിന്‍റെ മകൻ ഹിഷാൻ, എം.ടി. ശാഹുൽ ഹമീദിന്‍റെ മകൻ അഹമ്മദ്​ മർവാൻ എന്നിവരാണ്​ വ്യാഴാഴ്ച രാവിലെ കട്ടൗട്ട്​ സ്ഥാപിച്ചത്​. മൂവരും റൊണാ​ൾഡോയുടെ ആരാധകരാണ്​.

കട്ടൗട്ടിന്​ മുന്നിൽ കുട്ടികൾ നിൽക്കുന്ന ഫോട്ടോ ഫേസ്​ബുക്ക്​ പേജുകളിലൂടെയാണ്​ വൈറലായത്​. അൻഷിബും ഹിഷാനും പട്ടിക്കാട്​ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ്​ വിദ്യാർഥികളും മർവാൻ പച്ചീരി എ.യു.പി സ്കൂൾ നാലാം ക്ലാസ്​ വിദ്യാർഥിയുമാണ്​. വ്യാഴാഴ്ച വൈകീട്ടോടെ ​ഫേസ്​ബുക്ക്​ പേജുകളിലും ഫുട്​ബാൾ ഫാൻസ്​ പേജുകളിലും കട്ടൗട്ട്​ ഇടം പിടിച്ചു. നിരവധി പേരാണ്​ പോസ്റ്റിന്​ ലൈക്​ ചെയ്തത്​.


Tags:    
News Summary - Minister Sivankutty shared the children's Cristiano cut-out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.