സൂ​​ഖ്​ വാ​​ഖി​​ഫി​​ലെ​​ത്തു​​ന്ന സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക്​ മെ​​ട്രോ സ്​​​റ്റേ​​ഷ​​നി​​ലേ​​ക്ക്​ വ​​ഴി കാ​​ണി​​ക്കു​​ന്ന അ​​ബൂ​​ബ​​ക്ക​​ർ അ​​ബ്ബാ​​സ്​

താരമായി മെട്രോ മാൻ

ദോഹ: ലോകകപ്പിലെ കളി വിശേഷങ്ങൾക്ക് പുറമെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം അബുബകർ അബ്ബാസ് എന്ന 23കാരനായ കെനിയക്കാരാനാണ്. ലോകകപ്പ് ഫുട്ബാളിൻെറ ആഘോഷ വേദികളിൽ ഒന്നായ സൂഖ് വാഖിഫിലേക്കെത്തുന്ന കാണികൾ ആരും വലിയൊരു കസരേക്ക് മുകളിൽ ഇരിപ്പുറപ്പിച്ച് മൈക്രോ ഫോണിൽ ആളുകൾക്ക് നിർദേശം നൽകുന്ന ഈ യുവാവിനെ കാണാതെ പോവില്ല.

കാണികൾക്ക് ദിശാ സൂചന നൽകുന്ന അടയാളം നീട്ടിപ്പിടിച്ച് അബൂബക്കർ അബ്ബാസ് 'മെത്രോാാാ.....' എന്ന് ആഫ്രിക്കൻ ചുവയുള്ള ഇംഗ്ലീഷിൽ നീട്ടിവിളിക്കുേമ്പാൾ മുന്നിലൂടെ കടന്നു പോവുന്ന നൂറോളം പേർ 'ദിസ് വേ...' എന്ന് മറുപടി നൽകും. ലോകകപ്പിന് പന്തുരുളും മുേമ്പ അബൂബക്കർ മൈക്രോഫോണുമായി സൂഖ് വാഖിഫിൽ വളണ്ടിയർ കുപ്പായത്തിൽ സേവനം തുടങ്ങിയിരുന്നു. ആദ്യ ദിനങ്ങളിൽ കൗതുകത്തോടെ നോക്കി നിന്ന കാണികൾക്ക് രാവും പകലും സേവനസന്നദ്ധനായി ആളുകൾക്ക് വഴികാണിക്കുന്ന അബൂബക്കറിൻെറ 'മെത്രോ...' വിളി രസകരമായി.

Full View

വീഡിയോ പകർത്തുന്ന തെക്കനമേരിക്കൻ, യൂറോപ്യൻ കാണികൾ ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചതോടെ സാമൂഹിക മാധ്യമങ്ങളിലും താരമായിരിക്കുകയാണ് അബൂബക്കർ അബ്ബാസ്.വളണ്ടിയർ ജോലിയെ കാണികൾക്കും സന്ദർശകർക്കുമെല്ലാം ആസ്വാദ്യകരമാക്കിയ അബൂബക്കർ അബ്ബാസിൻെറ ശൈലി ഇപ്പോൾ മറ്റുള്ളവരും പിന്തുടർന്ന് തുടങ്ങി. മെേട്രാ സ്റ്റേഷൻ, സ്റ്റേഡിയം പരിസരങ്ങൾ, ദോഹ കോർണിഷ് എന്നിവടങ്ങളിലെല്ലാം സേവനം ചെയ്യുന്ന വളണ്ടിയർ ചുവടുകൾ വെച്ചും മറ്റും കാണികളെ ആകർഷിക്കുകയാണ്.

Tags:    
News Summary - Metro Man as a star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.