മെസ്സി മറഡോണയുടെ ലോകകപ്പ് റെക്കോഡിനൊപ്പം; ഗോളിലും മത്സരങ്ങളിലും

ദോഹ: ഗോളടിച്ചും ഗോളടിപ്പിച്ചും മെസ്സിയെന്ന ഇതിഹാസം ഉയിർത്തെഴുന്നേറ്റപ്പോൾ, മെക്സികോക്കെതിരെ അർജന്‍റീന നേടിയത് മിന്നുന്ന ജയം. സൂപ്പർതാരം മെസ്സി സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകളും.

മെക്സികോക്കെതിരെ കളത്തിലിറങ്ങിയതോടെ അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന സാക്ഷാൽ ഡീഗോ മറഡോണയുടെ റെക്കോഡിനൊപ്പം മെസ്സിയെത്തി. ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി 21 മത്സരങ്ങളാണ് ഇരുവരും കളിച്ചത്.

അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഗോൾ നേടിയ താരവും മെസ്സി തന്നെയാണ്. 167 മത്സരങ്ങളിൽനിന്നായി 93 ഗോളുകൾ. കൂടാതെ, മെക്സികോക്കെതിരായ മത്സരത്തിൽ വല കുലുക്കിയതോടെ മറഡോണയുടെ ആകെ ലോകകപ്പ് ഗോളിനൊപ്പവും മെസ്സിയെത്തി. എട്ടു ഗോളുകൾ.

മറഡോണ നാലു ലോകകപ്പുകളിൽനിന്നാണ് ഇത്രയും ഗോൾ നേടിയത്. മെസ്സിയുടെ അഞ്ചാം ലോകകപ്പാണിത്. പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് ഗോൾ നേട്ടവും എട്ടാണ്. 1966നുശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ഗോളടിക്കുകയും ഗോളിന് വഴിയൊരുക്കുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും (18 വയസ്സ് 357 ദിവസം, 2006 ലോകകപ്പിൽ സെർബിയക്കെതിരെ) പ്രായം കൂടിയ താരവുമെന്ന (35 വയസ്സ് 155 ദിവസം, മെക്സികോക്കെതിരെ 2022 ലോകകപ്പ്) റെക്കോഡും മെസ്സിക്ക് സ്വന്തം.

Tags:    
News Summary - Messi equals Maradona FIFA World Cup goal tally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.