ലോകകപ്പ് ഫൈനലിലെ തന്റെ നിലപാട് പറഞ്ഞ് മമ്മൂട്ടി; മത്സരം കാണാൻ താരം ഖത്തറിൽ

ഇന്ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ മത്സരിക്കുന്ന ഇരു ടീമുകൾക്കും ആശംസകൾ അറിയിച്ച് നടൻ മമ്മൂട്ടി. ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെ എന്ന് മമ്മൂട്ടി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടൻ ആശംസകൾ അറിയിച്ചത്.

'ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ചുരുങ്ങുമ്പോൾ, ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെ. ആശംസകൾ''-മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഫൈനൽ മത്സരത്തിന് സാക്ഷിയാവാൻ മമ്മൂട്ടിയും ഖത്തറിൽ എത്തിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കൾക്ക് ഒപ്പം അർജന്റീന ഫ്രാൻസ് കലാശ പോരാട്ടം കാണാൻ മമ്മൂട്ടിയും ഉണ്ടാവും. റോയൽ ഹയ്യ വി.ഐ.പി ബോക്സിൽ ഇരുന്നാവും നടൻ കളി കാണുന്നത്.

നേരത്തേ നടന്‍ മോഹന്‍ലാലും ഫൈനൽ കാണാൻ ഖത്തറിൽ എത്തിയിരുന്നു. ഇന്ന് രാത്രി 8.30ന് ലോകകപ്പ് ഫൈനലിൽ അർജന്റീനയും ഫ്രാൻസും ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഇരു ടീമുകളും തങ്ങളുടെ മൂന്നാമത്തെ ലോകകിരീടം തേടിയാണ് ഫൈനലിനിറങ്ങുന്നത്. അര്‍ജന്റീന അവസാനമായി ലോകകിരീടം ചൂടുന്നത് 1986 ലാണ്. 2018 ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്

Tags:    
News Summary - Mammootty talks about his stance on the World Cup final; The player is in Qatar to watch the match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.