ശീയ ജഴ്സിയിലും യൂറോപിലെ എണ്ണംപറഞ്ഞ ക്ലബുകൾക്കുവേണ്ടിയുമായി സ്വന്തം പേരിലുള്ളത് 400ലേറെ ഗോളുകൾ. ഗോൾവേട്ടയിൽ മറികടക്കാൻ ഇനിയുമേറെ റെക്കോഡുകൾ മുന്നിലില്ലാത്ത ഇതിഹാസം. ഖത്തർ കളിമുറ്റങ്ങളിലെത്തിയ സൂപർ താരങ്ങളിലൊരാൾ. എന്നിട്ടും, ലോകകപ്പിൽ പോളണ്ട് ജഴ്സിയിലൊരു ഗോൾ എന്ന സ്വപ്നം ഏറെയായി അകന്നുനിൽക്കുന്ന താരത്തിന് എളുപ്പം സ്വന്തമാക്കാൻ ലഭിച്ച സുവർണാവസരമാണ് ഗിലർമോ ഒച്ചോവ എന്ന മെക്സിക്കോയുടെ വെറ്ററൻ ഗോൾകീപർ കൈനീട്ടിപ്പിടിച്ച് തട്ടിക്കളഞ്ഞത്.
കളി പാതിയിൽ നിൽക്കെ പോളണ്ട് താരത്തെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിക്കുന്നു. കിക്കെടുക്കാൻ എത്തിയത് സാക്ഷാൽ ലെവൻഡോവ്സ്കി. ഒട്ടും പതറാതെ പന്തിലേക്കു മാത്രം മനസ്സുറപ്പിച്ചുനിർത്തിയ ഒച്ചോവ പന്തിനൊപ്പം ഇടതുവശത്തേക്ക് ഡൈവു ചെയ്ത് കിക്ക് അനായാസം തട്ടിയകറ്റുന്നു. പിന്നെയും ഗോൾദാഹവുമായി മൈതാനത്ത് ഓടിനടന്ന ലെവൻഡോവ്സ്കിയെ പക്ഷേ, സമർഥമായി പൂട്ടി മെക്സിക്കോ സമനിലയുമായി മടങ്ങുന്നു.
ചൊവ്വാഴ്ച യൂറോപും അമേരിക്കയും മാറ്റുരച്ച കളിയിൽ മെക്സിക്കോക്കു തന്നെയായിരുന്നു മേൽക്കെ.
ലെവൻഡോവ്സ്കിക്കിത് രണ്ടാം ലോകകപ്പാണ്. റഷ്യൻ ലോകകപ്പിൽ സെനഗാൾ, കൊളംബിയ ടീമുകളോട് തോറ്റ് പ്രാഥമിക റൗണ്ടിൽ ടീം പുറത്തായി. ഇത്തവണ കണക്കുതീർത്ത് കുതിക്കാനായാണ് ടീം എത്തിയത്. ആദ്യ പ്രകടനത്തിൽ സമനിലയിൽ പിരിഞ്ഞ ടീമിന് വരുംമത്സരങ്ങളിൽ കരുത്തരായ അർജന്റീനയും സൗദി അറേബ്യയുമാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.