ദോഹ: ലോകകപ്പിൽ പന്തു തട്ടുന്ന എല്ലാ ടീമുകൾക്കുമുണ്ട് സമ്മാനത്തുക. ഗ്രൂപ്പ് റൗണ്ടിൽ പുറത്താവുന്നവരും, പ്രീക്വാർട്ടറിൽ മടങ്ങുന്നവരും, ക്വാർട്ടറിൽ മടങ്ങുന്നവരും ഉൾപ്പെടെ എല്ലാവർക്കും. ഏറ്റവും കൂടുതൽ തുക ആർക്കെന്നതിൽ സംശയം വേണ്ടാ..
ചാമ്പ്യന്മാരായി സ്വർണക്കപ്പുമായി മടങ്ങുന്നവർക്കു തന്നെ. ആകെ 440 ദശലക്ഷം ഡോളർ (3586 കോടി രൂപ) എല്ലാവർക്കുമായി ഫിഫ സമ്മാനത്തുകയായി നൽകും.
ചാമ്പ്യന്മാർക്ക് 42 ദശലക്ഷം ഡോളറാണ് സമ്മാനം. അഥവാ 344 കോടി രൂപ. ഫൈനലിൽ തോറ്റവർക്കുമുണ്ട് കീശനിറയെ കാശ്. 245 കോടി രൂപ സമ്മാനം. എന്നാൽ, സ്വർണ കപ്പിനോളം വരില്ലല്ലോ ഒരു കാശും എന്നതിനാൽ, ഈ കാശിലൊന്നുമല്ല ടീമുകളുടെ ലക്ഷ്യം.
2018 റഷ്യ ലോകകപ്പിൽ ചാമ്പ്യന്മാർക്ക 38 ദശലക്ഷം ഡോളറായിരുന്നു സമ്മാനത്തുക.
ദോഹ: കളിയുടെ സ്വീകാര്യത പോലെ തന്നെ ലോകകപ്പ് ചാമ്പ്യന്മാരുടെ സമ്മാനത്തുകയിലുമുണ്ട് ക്രിക്കറ്റും ഫുട്ബാളും തമ്മിലെ അജഗജാന്തരം. 2019ലെ ഏകദിന ലോകകപ്പും, ഇക്കഴിഞ്ഞ 2022 ട്വൻറി20 ക്രിക്കറ്റ് ലോകകപ്പും ജയിച്ച ഇംഗ്ലണ്ടിന് ലഭിച്ച സമ്മാന തുകയിലേറെ വരും ഫുട്ബാൾ ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ടിൽ പുറത്താവുന്ന ഒരു ടീമിന് ലഭിക്കുന്നത്.
ഗ്രൂപ്പ് റൗണ്ടിൽ പുറത്താവർക്ക് ലഭിക്കുന്നത് 90 ലക്ഷം ഡോളർ എങ്കിൽ കഴിഞ്ഞ രണ്ട് ക്രിക്കറ്റ് ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലണ്ടിന് കിട്ടിയത് വെറും 56 ലക്ഷം ഡോളർ.
ട്വൻറി20 ലോകകപ്പ് ജേതാക്കളായ വകയിൽ 16 ലക്ഷം ഡോളറും, 2019 ഏകദിന ലോകകപ്പ് ജേതാക്കളായ വകയിൽ 40 ലക്ഷം ഡോളറും. റണ്ണേഴ്സ് അപ്പിന് 20 ലക്ഷം ഡോളർ, സെമിഫൈനലിൽ തോറ്റവർക്ക് എട്ട് ലക്ഷം ഡോളർ വീതവുമാണ് സമ്മാനത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.