ലോകകപ്പ്: യാവിയർ ഹെർണാണ്ടസും കാർലോസ് വെലയും മെക്സിക്കൻ ടീമിൽനിന്ന് പുറത്ത്

മെക്സികോ സിറ്റി: മെക്സികോയുടെ പരിചയസമ്പന്നരായ താരങ്ങൾ യാവിയർ ഹെർണാണ്ടസും കാർലോസ് വെലയും ഖത്തർ ലോകകപ്പിനില്ല. ​മെക്സികോ കോച്ച് ജെറാർഡോ ടാറ്റ മാർട്ടിനോ പ്രഖ്യാപിച്ച പ്രാഥമിക 31 അംഗ ടീമിൽ ഇരുവർക്കും ഇടം ലഭിച്ചില്ല. അർജന്റീന, പോളണ്ട്, സൗദി അറേബ്യ ടീമുകൾ ഉൾപെടുന്ന ഗ്രൂപ് സിയിലാണ് മെക്സികോയുടെ സ്ഥാനം. നവംബർ 21ന് പോളണ്ടിനെതിരെയാണ് അവരു​ടെ ആദ്യ മത്സരം.

അന്തിമ ഘട്ട പരിശീലനത്തിനായി മെക്സികോ താരങ്ങൾ ഈ മാസം 31ന് സ്‍പെയിനിലെ ജിറോണയിലേക്ക് പോകും. ഇറാഖിനും സ്വീഡനുമെതിരെ ജിറോണയിൽ സൗഹൃദ മത്സരത്തിൽ ടീം കളത്തിലിറങ്ങും.

'ചിചാരി​റ്റോ' എന്ന് വിളിക്കുന്ന യാവിയർ ഹെർണാണ്ടസ് അമേരിക്കൻ മേജർ സോക്കർ ലീഗിൽ ലോസ് ആഞ്ചലസ് ഗാലക്സിയുടെ താരമാണിപ്പോൾ. ലോസ് ആഞ്ചലസ് ഗാലക്സിയുടെ നഗരവൈരികളായ ലോസ് ആഞ്ചലസ് എഫ്.സിയുടെ താരമാണ് വെല.


31 അംഗ സാധ്യതാ ടീം

ഗോൾകീപ്പർമാർ: ഗ്വില്ലർമോ ഒകോവ, ആൽഫ്ര​ഡോ ടലവേര, റൊഡോൾഫോ കോറ്റ.

ഡിഫൻഡർമാർ: ജോർജ് സാഞ്ചസ്, കെവിൻ ആൽവാരെസ്, ജീസസ് ആൽബർട്ടോ ആംഗുലോ, നെസ്റ്റർ അറോയോ, ഹെക്ടർ മൊറേനോ, സെസാർ മോണ്ടെസ്, യൊഹാൻ വാസ്ക്വേസ്, ജീസസ് ഗലാർഡോ, ജെറാർഡോ ആർടീഗോ.

മിഡ്ഫീൽഡർമാർ: എഡ്സൺ ആൽവാരെസ്, ഹെക്ടർ ഹെരേര, ആന്ദ്രേ ഗ്വാർഡാഡോ, എറിക് ഗുട്ടിയറസ്, ലൂയി ഷാവേസ്, എറിക് സാഞ്ചെസ്, ലൂയിസ് റോമോ, കാർലോസ് റോഡ്രിഗ്വസ്, ഡീഗോ ലെയിനെസ്, ഓർബെലിൻ പിനേഡ, റോബർട്ടോ ആൽവരാഡോ, യൂറിയൽ അന്റ്യൂണ.

ഫോർവേഡുകൾ: ജീസസ് മാനുവൽ കൊറോണ, ഹിർവിങ് ലൊസാനോ, റൗൾ ജിമെനെസ്, അലെക്സിസ് വേഗ, റോജേലിയോ ഫ്യൂനെസ് മോറി, ഹെന്റി മാർട്ടിൻ, സാന്റിയാഗോ ജിമെനെസ്.

Tags:    
News Summary - Hernandez and Carlos Vela are out of the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.