ആരാധകരാട് മാപ്പ് ചോദിച്ച് ഹസൻ അൽ ഹൈദൂസ്

ദോഹ: ഗ്രൂപ്പ് എയിൽ സെനഗലിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ ഖത്തർ ജനതയോട് മാപ്പ് പറഞ്ഞ് അന്നാബി ക്യാപ്റ്റൻ ഹസൻ അൽ ഹൈദൂസ്.

'ആദ്യ മത്സരത്തിൽ 90 മിനിറ്റും ഖത്തർ ടീം പാഴാക്കി. പ്രതീക്ഷിച്ച നിലവാരത്തിൽ ടീം എത്തപ്പെട്ടില്ല. എന്നാൽ രണ്ടാം മത്സരത്തിൽ കൃത്യസമയത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് ഗോൾ തിരിച്ചടിക്കാൻ കഴിഞ്ഞു. പക്ഷേ നിർഭാഗ്യവശാൽ പിഴവുകൾ ആവർത്തിച്ചതിന് ടീം കനത്ത വില നൽകേണ്ടി വന്നു' - ഹസൻ അൽ ഹൈദോസ് പറഞ്ഞു.

സെനാളിനെതിരായ മത്സരത്തിൻെറ ആദ്യപകുതിയുടെ അവസാനത്തിൽ ടീം പിന്നിലായെന്നും രണ്ടാം പകുതിയുടെ തുടക്കത്തിൽ മറ്റൊരു ഗോൾ വഴങ്ങിയത് കൂടുതൽ പ്രതിരോധത്തിലാക്കിയെന്നും ഹൈദോസ് പറഞ്ഞു. പിന്നീട് അവസരങ്ങൾ സൃഷ്ടിച്ച് ഖത്തർ ലോകകപ്പിലെ ആദ്യ ഗോൾ നേടി. പക്ഷേ ടീം ആക്രമണത്തിലേക്ക് കൂടുതൽ ശ്രദ്ധയൂന്നിയതിനാൽ മൂന്നാം ഗോൾ വഴങ്ങേണ്ടി വന്നെന്ന് ഖത്തരി ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി.

താരങ്ങൾ പരാജയപ്പെട്ടിട്ടില്ലെന്നും മികച്ച പ്രകടനമാണ് നടത്തിയതെന്നും ടീമിെൻറ പരാജയത്തിൽ ആരാധകരോട് ക്ഷമാപണം നടത്തുകയാണെന്നും പറഞ്ഞ അദ്ദേഹം, അടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്തി തിരിച്ച് വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

പ്രാഥമിക പരിശീലന ക്യാമ്പ് ടീമിെൻറ പ്രകടനത്തെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെ കരുതുന്നില്ലെന്നും ടീം ശാരീരികമായും സാങ്കേതികമായും എല്ലാ വശങ്ങളിലും സജ്ജമായിരുന്നുവെന്നും നിരവധി മത്സരങ്ങൾ ടീം കളിച്ചിട്ടുണ്ടെന്നും മറുപടി പറഞ്ഞു.

പ്രതീക്ഷിച്ച നിലവാരം പുലർത്താത്തതിനാൽ ആദ്യ മത്സരത്തിന് ശേഷം ടീം സമ്മർദ്ദത്തിലായെന്നും, ആദ്യ മത്സരത്തിന് പരിഹാരം കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങളിൽ രണ്ടാം മത്സരത്തിലും ഞങ്ങൾ സമ്മർദ്ദത്തിലായെന്നും ഹസൻ അൽ ഹൈദോസ് വ്യക്തമാക്കി.

ഗ്രൂപ്പ് 'എ'യിൽ രണ്ട് തോൽവി വഴങ്ങി പ്രീക്വാർട്ടർ പ്രതീക്ഷിച്ച ഖത്തറിന് അവസാന മത്സരത്തിൽ കരുത്തരായ നെതർലൻഡ്സാണ് എതിരാളികൾ. ചൊവ്വാഴ്ച വൈകുന്നേരം അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് മത്സരം.

Tags:    
News Summary - Hassan Al-Haydos apologizes to fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.