ജ​ർ​മ​ൻ കോ​ച്ച്​ ഹാ​ൻ​സി ഫ്ലി​ക്​

ഹാ​ൻ​സ്​ ഫ്ലി​ക്ക് ജ​ർ​മ​ൻ പ​രി​ശീ​ല​ക​നാ​യി തു​ട​രും

ദോഹ: ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്തായെങ്കിലും ജർമൻ പരിശീലകനായി ഹാൻസ് ഫ്ളിക്ക് തുടരും. ബയേൺ മ്യൂണിക്കിനൊപ്പം രണ്ട് ബുണ്ടസ് ലീഗ കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടിയതിന് പിന്നാലെ 2021ലാണ് ജോക്വിം ലോയുടെ പിൻഗാമിയായി ഫ്ളിക്ക് ജർമനിയുടെ പരിശീലകനായി ചുമതലയേറ്റത്. ഗ്രൂപ്പ് ഇയിൽ ജപ്പാൻ, സ്പെയിൻ എന്നിവരുടെ പിറകിലായി ഫിനിഷ് ചെയ്ത ജർമനി ഇത് തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് രണ്ടാം റൗണ്ട് കാണാതെ പുറത്താകുന്നത്.

അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായുടനെ ടെക്നിക്കൽ ഡയറക്ടർ ഒലിവർ ബിയറോഫിനെ ജർമൻ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കിയിരുന്നു. സ്വന്തം മണ്ണിൽ നടക്കാനിരിക്കുന്ന യൂറോ കപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഫ്ളിക്കിനെ തന്നെ പരിശീലക സ്ഥാനത്ത് തുടരാൻ ഫെഡറേഷൻ തീരുമാനിച്ചിരിക്കുന്നത്. ഞങ്ങളുടെ സ്വന്തം രാജ്യത്ത് നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെക്കുറിച്ച് ഞാനും എെൻറ കോച്ചിംഗ് സ്റ്റാഫും ശുഭാപ്തി വിശ്വാസത്തിലാണ്. ഒരു ടീം എന്ന നിലയിൽ ഖത്തറിൽ ഞങ്ങൾ കാണിച്ച് തന്നതിനേക്കാൾ കൂടുതൽ നേടാൻ ഞങ്ങൾക്ക് സാധിക്കും. അവിടെ ഒരു വലിയ അവസരമാണ് ഞങ്ങൾ നഷ്ടപ്പെടുത്തിയത്. അതിൽ നിന്നും പാഠങ്ങൾ പഠിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്നും ഹാൻസ് ഫ്ളിക്ക് ഡി.എഫ്.ബി വെബ്സൈറ്റിലൂടെ അറിയിച്ചു.

Tags:    
News Summary - Hansi Flick staying as Germany coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.