റൊണാൾഡോയുടെ ഗോൾ റഫറിയുടെ സമ്മാനം; വിമർശനവുമായി ഘാന പരിശീലകൻ

ദോഹ: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പെനാൽറ്റി അനുവദിച്ച റഫറിയുടെ തീരുമാനത്തെ വിമർശിച്ച് ഘാന പരിശീലകൻ ഒട്ടോ അഡ്ഡോ. റൊണാൾഡോക്ക് കിട്ടിയ പെനാൽറ്റി റഫറിയുടെ പ്രത്യേക സമ്മാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആരെങ്കിലും ഗോളടിച്ചാൽ അയാളെ അഭിനന്ദിക്കണം. പക്ഷേ ഇത് സമ്മാനമാണ്. ഇതിൽ കൂടുതൽ ​ആ ഗോളിനെ കുറിച്ച് എന്ത് പറയാനാണ്. ഘാന ഡിഫൻഡർ മുഹമ്മദ് സാലിസു റൊണാൾഡോയെ ഫൗൾ ചെയ്തിട്ടില്ല. എന്നാൽ, പെനാൽറ്റി അനുവദിക്കുന്നതിന് മുമ്പ് വാർ സംവിധാനം ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം പകുതിയുടെ 65ാം മിനിറ്റിലാണ് പോർച്ചുഗല്ലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. പിഴവുകളില്ലാതെ പെനാൽറ്റി വലയിലെത്തിച്ച റൊണാൾഡോ പോർച്ചുഗല്ലിനെ മുന്നിലെത്തിക്കുകയും ചെയ്തു.

Tags:    
News Summary - Ghana coach slams ref after Ronaldo’s record World Cup goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.