ദോഹ: ലോകകപ്പിനായുള്ള 350ലധികം ബസുകളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുമെന്ന് ഉരീദു പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ടൂർണമെൻറ് ബസുകളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നത്. ടൂർണമെൻറ് വേദികളിലേക്കും പുറത്തേക്കും യാത്ര ചെയ്യുമ്പോഴും കളിക്കാർക്കും ഫിഫ ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും ഇൻറർനെറ്റ് ഉപയോഗിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് ഖത്തർ 2022 മിഡിലീസ്റ്റ്, ആഫ്രിക്ക ഔദ്യോഗിക ടെലികമ്യൂണിക്കേഷൻസ് ഓപറേറ്ററായ ഉരീദു വ്യക്തമാക്കി.
ഉരീദു ചീഫ് കമേഴ്സ്യൽ ഓഫിസർ ശൈഖ് നാസർ ബിൻ ഹമദ് ബിൻ നാസർ ആൽഥാനി, ഫിഫ സി.ഒ.ഒയും ഖത്തർ 2022 മാനേജിങ് ഡയറക്ടറുമായ കോളിൻ സ്മിത്ത് എന്നിവർ ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ബസിനുള്ളിൽ വേഗത്തിലും എളുപ്പത്തിലും കാര്യക്ഷമമായും വൈഫൈ സേവനം ലഭ്യമാക്കുന്നതിന് ക്വിക് റെസ്പോൺസ് കോഡ് പോലെയുള്ള സാങ്കേതികവിദ്യകളും ഉരീദു ഉപയോഗിക്കും.
300 ബസുകളിൽ ട്രാൻസ്പോർട്ടേഷൻ-േഗ്രഡ് നിയന്ത്രിത വൈഫൈ സേവനവും ഉരീദു വാഗ്ദാനം ചെയ്യുന്നുണ്ട്. ഉരീദു ഖത്തർ ഡേറ്റ സെൻററിലെ തത്സമയ ഉപയോഗ സംവിധാനങ്ങളിലൂടെ വൈഫൈ സേവനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും.
ലോകകപ്പ് ഫുട്ബാൾ പോലെയുള്ള മഹത്തായ പരിപാടിയിൽ ബസുകളിലെ വൈഫൈ സേവനം പോലെയുള്ള പ്രഥമ സംരംഭം അവതരിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് വാർത്ത സമ്മേളനത്തിൽ ശൈഖ് നാസർ ആൽഥാനി പറഞ്ഞു. ഉരീദു ഇൻറർനെറ്റിെൻറ മുഴുവൻ വേഗവും ആസ്വദിക്കാനും അനുഭവിക്കാനും യാത്രക്കാരായ കളിക്കാർക്കും ഒഫീഷ്യലുകൾക്കും മാധ്യമപ്രവർത്തകർക്കും സാധിക്കുമെന്നും ശൈഖ് നാസർ വ്യക്തമാക്കി. ലോകകപ്പിനെത്തുന്ന ആരാധകർക്കായി ഹയാ സിം കാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ സംരംഭവുമായി ഉരീദുവും ഫിഫയും രംഗത്തുവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.