മലപ്പുറം: ആവേശമായി ചെറിയ മനുഷ്യരുടെ വലിയ ഫുട്ബാള്‍ മത്സരം. മലപ്പുറം കോട്ടപ്പടിയില്‍ ക്ലബ് ഓണ്‍ ടര്‍ഫില്‍ ലിറ്റില്‍ പീപ്പിള്‍ സ്പോര്‍ട്സ് ക്ലബിന്റെയും മലപ്പുറം വേക്കപ് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിലാണ് മത്സരം നടത്തിയത്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും കുപ്പായമണിഞ്ഞ് ചെറിയ മനുഷ്യര്‍ കളിക്കളത്തില്‍ ആവശത്തോടെ ഏറ്റുമുട്ടി. ആവേശകരമായ മത്സരം സമനിലയില്‍ പിരിഞ്ഞു.
വലുപ്പത്തില്‍ ചെറുപ്പമാണെങ്കിലും ഫുട്ബാളില്‍ ചെറുപ്പമില്ലെന്ന് തെളിയിക്കുകയായിരുന്നു ഇവര്‍. ഉയരമില്ലാത്തതിന്റെ പേരില്‍ അന്നും ഇന്നും അവഗണിക്കപ്പെടുന്ന കുറിയ മനുഷ്യരെ കായികരംഗത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന് ലൈസെന്‍സ് കോച്ച് ആയ കെ.കെ. റാഷിദ് രൂപം നല്കിയ ക്ലബാണ് ലിറ്റില്‍ പീപ്പിള്‍സ് സ്പോര്‍ട്സ് ക്ലബ്. വിവിധ ജില്ലകളില്‍നിന്നുള്ള 22 പേര് ഈ ക്ലബില്‍ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.